അധ്യാപക സംഘടനകളുമായി കൂടിയാലോചനകൾ നടത്താതെ എസ്എസ്എൽസി പരീക്ഷ മാറ്റിവയ്ക്കുന്നത് പുനപരിശോധിക്കണം കെ പി എസ് റ്റി എ.

അധ്യാപക സംഘടനകളുമായി കൂടിയാലോചനകൾ നടത്താതെ എസ്എസ്എൽസി പരീക്ഷ മാറ്റിവയ്ക്കുന്നത് പുനപരിശോധിക്കണം കെ പി എസ് റ്റി എ.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറൽ അധ്യക്ഷനായുള്ള പരിഷ്കരണ സമിതി യോഗം ചേർന്ന് എടുത്ത തീരുമാനത്തെ അട്ടിമറിച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷ തീയതി മാറ്റാനുള്ള സർക്കാർ തീരുമാനം മാറ്റണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു അധ്യാപക സംഘടനകളുമായി ആലോചിക്കാതെ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ സർക്കാർ ഭാഗത്തു നിന്നും ഉന്നയിച്ചിട്ടുള്ള ആവശ്യം പിൻവലിച്ച് നിശ്ചയിച്ചിട്ടുള്ള തീയതിയിൽ തന്നെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ നടത്തണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.