ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യു.എസ്​ തയാറെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍

0

എന്നാല്‍, അമേരിക്കന്‍ താല്‍പര്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ ചൈനക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മടിയില്ലെന്നും ജോ ബൈഡന്‍ വ്യക്​തമാക്കി.ചൈനയുടെ സാമ്ബത്തിക അധി​നിവേശത്തെ യു.എസ്​ പ്രതിരോധിക്കും. മനുഷ്യാവകാശങ്ങള്‍, ആഗോളഭരണം എന്നിവക്ക്​ മേല്‍ ചൈന നടത്തുന്ന ആക്രമണ​ങ്ങളെ ചെറുത്ത്​ തോല്‍പ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍, അമേരിക്കയുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ ചൈനയുമായി ചേര്‍ന്ന്​ പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും ബൈഡന്‍ പറഞ്ഞു.​നേരത്തെ റഷ്യക്കെതിരെയും ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പുടിന്‍ ഭരണകൂടത്തിന്‍റെ നടപടികള്‍ക്കെതിരെയാണ്​ ബൈഡന്‍ രംഗത്തെത്തിയത്​. മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചതിനേയും ബൈഡന്‍ വിമര്‍ശിച്ചിരുന്നു

You might also like

Leave A Reply

Your email address will not be published.