ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഒരുക്കി പുതിയ സ്മാര്‍ട്ട്ഫോണ്‍ പ്രഖ്യാപിക്കുന്നതായി സാംസങ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് ഡയറക്ടര്‍ ആദിത്യ ബബ്ബാര്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് സാംസങ്. 2021ലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ച് കമ്ബനി.സാംസങിന്റെ ഏറ്റവും ജനപ്രീയ മോഡലായ ഗാലക്സി M സീരീസിന് കീഴില്‍ ‘മാക്സ് അപ്’ ഗാലക്സി M02s അവതരിപ്പിച്ചു. 10000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണുകളുടെ വിഭാഗത്തിലേക്ക് പുതിയ ഒന്നുകൂടി എത്തിയിരിക്കുകയാണ്. ‘മാക്സ് അപ്’ ഗാലക്സി M02s 10,000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണാണ്. നിരവധി പുത്തന്‍ ഫീച്ചറുകളും ഈ ഫോണിനുണ്ട്.