വിമാനം തകര്‍ന്നു വീണ് 4 ഫുട്ബോള്‍ ബ്രസീലില്‍ താരങ്ങള്‍ മരിച്ചു

0

ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബായ പല്‍മാസിന്‍്റെ നാല് താരങ്ങളും ക്ലബ് പ്രസിഡന്‍്റുമാണ് അപകടത്തില്‍ മരിച്ചത്. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തില്‍ യാത്ര പോയതാണ് ഇവര്‍. അപകടത്തില്‍ വിമാനത്തിന്‍്റെ പൈലറ്റും മരണപ്പെട്ടു.പല്‍മാസ് നഗരത്തിനു സമീപമുള്ള ടൊക്കന്‍ഡിനസ് എയര്‍ഫീല്‍ഡിലാണ് അലപകടം നടന്നത്. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. നിലത്തുവീണ് കത്തിയമര്‍ന്ന വിമാനത്തിലെ പൈലറ്റും താരങ്ങളും ഉള്‍പ്പെടെ എല്ലാവരും തത്ക്ഷണം മരിച്ചു. വിലനോവക്കെതിരായ കോപ വെര്‍ഡെ മത്സരത്തില്‍ പങ്കെടുക്കാനായാണ് താരങ്ങള്‍ വിമാനത്തില്‍ പുറപ്പെട്ടത്. പല്‍മാസ് താരങ്ങളായ ലുക്കാസ് പ്രക്‌സിഡസ്, ഗ്വില്‍ഹെര്‍മെ നോയെ, റനുലെ, മാര്‍ക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്.ടീമിലെ മറ്റു താരങ്ങള്‍ നേരത്തെ മറ്റൊരു വിമാനത്തില്‍ മത്സര സ്ഥലത്ത് എത്തിയിരുന്നു. മരണപ്പെട്ട താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവായതിനാല്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടുപോകാനായിരുന്നു തീരുമാനം. ക്വാറന്‍്റീന്‍ കാലാവധി കഴിഞ്ഞതിനു പിറ്റേ ദിവസം ആയതിനാലാണ് ഇവര്‍ക്കു വേണ്ടി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയത്. ഈ വിമാനമാണ് അപകടത്തില്‍ പെട്ടത്.

You might also like

Leave A Reply

Your email address will not be published.