മൂന്നര വര്‍ഷത്തിലധികമായി തുടര്‍ന്ന പിണക്കം മാറിയതോടെ ഖത്തറും സൗദിയും ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നുന്നു
ഖത്തര്‍ ഉപരോധം അവസാനിപ്പിച്ച സുപ്രധാന തീരുമാനമെടുത്ത 41ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചതിനെ തുടര്‍ന്നാണിത്.ഉച്ചകോടിക്ക് ശേഷം അന്നു തന്നെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല് ഥാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.ഇൗ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ നീക്കങ്ങളെ സല്മാന് രാജാവിെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭ യോഗവും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദവും നയതന്ത്ര ബന്ധവും ഊഷ്മളമാക്കാന്‍ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതായി സൗദി ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചകോടി തീരുമാനിച്ച വിവിധ ഗള്‍ഫ് സംയുക്ത പദ്ധതികളും ചര്‍ച്ചയായി.കൂടിക്കാഴ്ചയില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന്, സഹമന്ത്രി ഡോ. മുസാഇദ് അല്‍ ഐബാന്, ഖത്തര്‍ ഉപ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആ ല്‍ ഥാനി, ശൈഖ് സഊദ് ബിന്‍ അബ്ദുറഹ്മാന് ആല് ഥാനി, ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല് ഥാനി എന്നിവരും പങ്കെടുത്തു.കൂടിക്കാഴ്ചക്ക് ശേഷം അല്‍ ഉലയിലെ ചരിത്രപ്രധാന കേന്ദ്രങ്ങളിലേക്ക് സൗദി കിരീടാവകാശി ഇവരെ കൂട്ടിക്കൊണ്ടു പോയിരുന്നു.ഉച്ചകോടിക്ക് ശേഷം ഇവരെ യാത്രയാക്കാനും നേതൃത്വം നല്‍കിയത് സൗദി കിരീടാവകാശി തന്നെ. ഖത്തര്‍ അമീറിനെ തെന്റ വാഹനത്തില്‍ കയറ്റി സൗദി കിരീടാവകാശി അല്‍ ഉല ചുറ്റിക്കാണിച്ചിരുന്നു. ഏറെ കൗതുകത്തോടെയാണ് ഈ ചിത്രവും ദൃശ്യവുമടക്കം ലോകം കണ്ടത്.