കമലം എന്നാണ് പുതിയ പേര്. ഡ്രാഗണ്‍ എന്ന പേര് പഴത്തിന് ചേരില്ലെന്നും താമരയുമായി സാമ്യമുള്ള പഴമായതിനാലാണ് കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നാണ്. ഈ തീരുമാനത്തിന് രാഷ്ട്രിയമായി യാതൊരു ബന്ധവുമില്ലെന്ന് വിജയ് രൂപാണി വ്യക്തമാക്കി. പേരിന് പേറ്റന്റ് ലഭിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു.