ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി കോലിയും രോഹിതും

0

870 പോയിന്റോടെയാണ് കോലി തലപ്പത്ത് തുടരുന്നത്. 2020 ജനുവരി 19നാണ് രോഹിത് അവസാനമായി ഏകദിനം കളിച്ചത്. ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ 119 റണ്‍സുമായി രോഹിത് തിളങ്ങിയിരുന്നു. പിന്നീട് ഏകദിന മത്സരം കളിക്കാന്‍ രോഹിതിന് സാധിച്ചില്ലെങ്കിലും ബാറ്റിങ് റാങ്കിങ്ങിലെ രണ്ടാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഇക്കഴിഞ്ഞ പരിമിത ഓവര്‍ പരമ്ബരയില്‍ രോഹിതിന് അവസരം ഇല്ലായിരുന്നു.പാകിസ്താന്റെ ബാബര്‍ അസാമാണ് മൂന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലര്‍,ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഫഫ് ഡുപ്ലെസിസ്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസന്‍, ക്വിന്റന്‍ ഡീകോക്ക്, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് അഞ്ച് മുതല്‍ 10വരെ സ്ഥാനങ്ങളില്‍.ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ രണ്ടാം സ്ഥാനത്താണ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് താരം മെഹദി ഹസന്‍ നാലാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് അഞ്ചാം സ്ഥാനത്തുമാണ്. കഗിസോ റബാദ, ജോഷ് ഹെയ്‌സല്‍വുഡ്, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് അമീര്‍, പാറ്റ് കമ്മിന്‍സ് എന്നിവരാണ് അഞ്ച് മുതല്‍ 10വരെ സ്ഥാനങ്ങളില്‍. ആദ്യ 10നുള്ളിലുള്ള ഏക ഇന്ത്യ ബൗളര്‍ ബൂംറയാണ്.ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് തലപ്പത്ത്. രണ്ട് വര്‍ഷത്തോളം വിലക്ക് നേരിട്ട് മാറിനിന്ന ഷക്കീബ് മടങ്ങിവരവ് ഗംഭീരമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അഫ്ഗാന്റെ മുഹമ്മദ് നബിയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ്, പാകിസ്താന്റെ ഇമാദ് വാസിം എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. റാഷിദ് ഖാന്‍, കോളിന്‍ ഡി ഗ്രാന്റ്‌ഹോം, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, സീന്‍ വില്യംസ് എന്നിവരാണ് ആദ്യ 10ലെ മറ്റുള്ളവര്‍. ആദ്യ 10നുള്ളിലെ ഏക ഇന്ത്യന്‍താരമാണ് ജഡേജ.ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് തലപ്പത്ത്. ഇന്ത്യ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റ് ടീമുകള്‍. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ആദ്യ 10ലെ മറ്റുള്ളവര്‍.

You might also like

Leave A Reply

Your email address will not be published.