ഐഎസ്‌എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും

0

പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലാണ് ഇരു ക്ലബുകളും നിലവില്‍ ഉള്ളത്. ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ് ഉള്ളത്.കഴിഞ്ഞ സീസണുകളിലൊക്കെ കണ്ടതു തന്നെയാണ് ഇക്കുറിയും. താരങ്ങളുടെ പേരും ജഴ്സിയും പിന്നെ കോച്ചും മാറുന്നു എന്നതല്ലാതെ ബ്ലാസ്റ്റേഴ്സിന് ഒരു മാറ്റവുമില്ല. ഇക്കുറി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ മോശമല്ലാത്ത താരങ്ങളെയും ടാക്ടിക്കലി മികച്ച ഒരു പരിശീലകനെയും എത്തിച്ച്‌ ടീം ശക്തിപ്പെടുത്തിയെങ്കിലും റിസല്‍ട്ട് വരുന്നില്ല. ഗോളടിക്കാന്‍ പാടുപെടുന്ന മുന്‍നിരയാണ് ബ്ലാസ്റ്റേഴ്സിന്‍്റെ സാധ്യതകളെയും കിബുവിന്‍്റെ തന്ത്രങ്ങളെയും ഇല്ലാതാക്കിക്കളഞ്ഞത്. ഏറെ പ്രതീക്ഷയോടെ എത്തിച്ച ഗാരി ഹൂപ്പര്‍ നനഞ്ഞ പടക്കമായി. കൂപ്പര്‍ക്ക് പകരം മറെ ഇറങ്ങിത്തുടങ്ങിയതോടെ കൂടുതല്‍ ഷോട്ടുകള്‍ എത്തുന്നുണ്ടെന്നതാണ് ഒരു ആശ്വാസം.ഡിഫന്‍സിലെ പരാധീനതകളാണ് മറ്റൊരു പ്രശ്നം. കോസ്റ്റ-കോണ്‍ സഖ്യം ഡെഡ്ലി ആന്‍ഡ് ലീതല്‍ എന്ന വിശേഷണത്തില്‍ നിന്ന് ദുര്‍ബലം എന്ന വിശേഷണത്തിലേക്ക് എത്തിയിരിക്കുന്നു. പൊസിഷന്‍ കാത്തുസൂക്ഷിക്കുന്നതില്‍ കോസ്റ്റ ഒരു പരാജയമാണ്. കൗണ്ടര്‍ അറ്റാക്കുകളില്‍ അയാള്‍ പതറുന്നത് കാണാം. ഇന്ത്യന്‍ ഡിഫന്‍ഡര്‍മാരൊക്കെ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഭേദപ്പെട്ട ഒരു മധ്യനിര ബ്ലാസ്റ്റേഴ്സിനുണ്ട്. രാഹുല്‍ കെപി ഓരോ കളിയിലും മികച്ചുനില്‍ക്കുമ്ബോള്‍, ഫിനിഷിംഗിലെ പോരായ്മ മാറ്റിനിര്‍ത്തിയാല്‍ സഹലും മികച്ച കളിയാണ് കെട്ടഴിക്കുന്നത്. വിസന്‍്റെ ഗോമസ്, ഫക്കുണ്ടോ പെരേര എന്നിവര്‍ക്കൊപ്പം പുയ്തിയയും സെയ്തസെന്‍ സിംഗുമൊക്കെ അടങ്ങിയ യുവനിരയും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.റഫറിയിങിനെപ്പറ്റി ഒന്നും പറയാനില്ല. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച്‌ മത്സര റിസല്‍ട്ടുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മോശം തീരുമാനങ്ങള്‍ റഫറിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായി. മൊത്തത്തില്‍ ലീഗിലെ റഫറിയിങ് നിലവാരം തന്നെ അങ്ങനെയാണ് എന്നതാണ് സത്യം.ഓള്‍ ഇന്ത്യന്‍ ഡിഫന്‍സുമായി ഇറങ്ങി ഹൈദരാബാദിനെതിരെ വിജയിച്ച ടീം പൊളിച്ച്‌ മുംബൈക്കെതിരെ ഇറങ്ങി പരാജയപ്പെട്ടത് കിബുവിന്‍്റെ ടാക്ടിക്കല്‍ ബ്ലണ്ടര്‍ ആയിത്തന്നെ കണക്കാക്കേണ്ടി വരും. അത്തരം ടാക്ടിക്കല്‍ ബ്ലണ്ടറുകള്‍ മാറ്റിനിര്‍ത്തി പോസിറ്റീവായ ഒരു ടീം ഇറങ്ങിയെങ്കില്‍ മാത്രമേ ഇന്നത്തെ കളിയില്‍ പ്രതീക്ഷയുള്ളൂ.

You might also like

Leave A Reply

Your email address will not be published.