എല്ലാ വശത്തും ട്രംപ് അനുകൂലികള്‍ ഇരച്ചു കയറിയതോടെ യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍ രക്ഷപ്പെട്ടത് ഭൂഗര്‍ഭ പാതയിലൂടെയെന്ന് റിപ്പോര്‍ട്ട്

0

എല്ലാ പരിധിയും ലംഘിച്ച്‌ പ്രക്ഷോഭകര്‍ ക്യാപിറ്റലിനുള്ളില്‍ കയറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ വഴി ഉപയോഗിക്കുകയായിരുന്നു. തീര്‍ത്തും സംഘര്‍ഷഭരിതമായ സംഭവങ്ങളാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സംഘര്‍ഷം ശക്തമായതോടെ വൈസ് പ്രസിഡന്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് മേധാവി മൈക്ക് പെന്‍സ് ചേംബറില്‍ നിന്നും ഇറങ്ങി. മന്ദിരത്തിന്റെ ഹാളില്‍ നിന്നും സുരക്ഷിതമായ ഓഫീസിലേക്കും എത്രയും പെട്ടന്ന് നീങ്ങണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പാര്‍ലെമന്റംഗങ്ങള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോവാന്‍ തുടങ്ങി. എല്ലാ വശത്തും നിന്നും പ്രതിഷേധക്കാര്‍ ഹാളുകളിലേക്ക് ഇരച്ചു കയറി. എത്രയും പെട്ടന്ന് ഒഴിപ്പിക്കുമെന്നും എല്ലാവരും തയ്യാറായി ഇരിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

You might also like

Leave A Reply

Your email address will not be published.