സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് വാക്സിന്‍ വിതരണത്തിന് നിര്‍ദേശം നല്‍കിയത്. തൊട്ട് പിന്നാലെ ഊദി ആരോഗ്യ മന്ത്രി വാക്സിന്‍ കുത്തിവെപ്പ് എടുക്കുന്ന ചിത്രവും പോസ്റ്റ് ചെയ്യുകയും ചെയ്തു.ഏറ്റവും വലിയ കൊറോണ വൈറസ് വാക്സിനേഷന്‍ വിതരണം രാജ്യത്ത് ആരംഭിച്ചതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, രാജ്യത്ത് വാക്സിന്‍ വഹിച്ചുള്ള രണ്ടാമത്തെ കാര്‍ഗോ വിമാനവും രാജ്യത്തെത്തി.