ലെവന്‍ഡോവ്സ്‌കി ഫിഫയുടെ മികച്ച താരം

0

2019ലെ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്​ബാളര്‍ പുരസ്കാരം ബയേണ്‍ മ്യൂണിക്കി​െന്‍റ പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിക്ക്. യുവന്‍റസി​െന്‍റ പോര്‍ച്ചുഗല്‍ താരം ക്രിസ്​റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ അര്‍ജന്‍റീന താരം ലയണല്‍ മെസ്സി എന്നിവരെ പിന്തള്ളിയാണ്​ ലെവന്‍ഡോവ്​സ്​കി പുരസ്​കാരത്തിന്​ അര്‍ഹനായത്​.13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ്​ ഈ പോളണ്ടുകാരന്‍. 2018ല്‍ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ്​ ഈ നേട്ടം കരസ്​ഥമാക്കിയത്​. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടും (75%) ആരാധകവോട്ടും (25%) അടിസ്ഥാനമാക്കിയാണ്​ പുരസ്കാര ജേതാക്കളെ നിര്‍ണയിക്കുന്നത്​.കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ടോപ് സ്‌കോററായിരുന്നു ലെവന്‍ഡോവ്സ്‌കി. ബയേണിനൊപ്പം കഴിഞ്ഞ സീസണില്‍ ജര്‍മന്‍ കപ്പും ജര്‍മന്‍ ലീഗും ഒപ്പം ചാമ്ബ്യന്‍സ് ലീഗും സ്വന്തമാക്കി. 47 മത്സരങ്ങളില്‍നിന്ന്​ 55 ഗോളുകളാണ്​ നേടിയത്​. അതിനാല്‍ മെസ്സിയേയും റൊണാള്‍ഡോയെയും മറികടന്ന് ലെവന്‍ഡോവ്സ്‌കി പുരസ്‌കാരം നേടുമെന്ന്​ കാല്‍പന്തുകളിയിലെ വിശകലന വിദഗ്​ധര്‍ നേരത്തെ സാധ്യത പ്രഖ്യാപിച്ചിരുന്നു. അതേവിധത്തില്‍ തന്നെ പോളണ്ട്​ താരം ജേതാവുമായി. 32കാരനായ താരം പുതിയ സീസണിലും അതിശയകരമായ ഫോം തുടരുകയാണ്. ബുധനാഴ്ച ബുണ്ടസ്​ലിഗയില്‍ 250ാം ഗോള്‍ നേടി ബയേണിനെ വിജയത്തിലേക്ക് നയിച്ചു.ലൂസി ബ്രോണ്‍സ് (മാഞ്ചസ്റ്റര്‍ സിറ്റി-ഇംഗ്ലണ്ട്) മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക നെതര്‍ലാന്‍ഡ്​സ്​​ കോച്ച്‌​ സറീന വീഗ്‍മാനാണ്.മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്ടനത്തി‍െന്‍റ സണ്‍ ഹ്യൂങ്മിന്‍ നേടി. കുട്ടികളിലെ ദാരിദ്ര്യത്തെ ചെറുക്കാനുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്​റ്റര്‍ യുനൈറ്റഡി​െന്‍റ ഇംഗ്ലീഷ്​ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്​ ഫിഫ ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചു. അദ്ദേഹത്തി​െന്‍റ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാന്‍ ഫിഫ ഒരു ലക്ഷം യു.എസ് ഡോളര്‍ സംഭാവന ചെയ്യും.

You might also like

Leave A Reply

Your email address will not be published.