കഴിഞ്ഞദിവസത്തെക്കാള്‍ 1.7 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96.4ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.4ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തി നിരക്കും ഉയരുന്നുണ്ട്. കഴിഞ്ഞദിവസം14,6986575 സാമ്ബിളുകളാണ് പരിശോധിച്ചത്.ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം രാജ്യത്ത് കൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 1,847,509 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്. ആന്ധ്രാപ്രദേശ് 870,675, തമിഴ്നാട് 787,554,കേരളം 625,767 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 4,067 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.കേരളത്തില്‍ ഇന്നലെ 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5137 പേര്‍ക്ക് സമ്ബര്‍ക്ക രോഗബാധയാണ്. 613 പേരുടെ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.60,503 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. 32 മരണങ്ങള് സ്ഥിരീകരിച്ചു. 5820പേരുടെ ഫലം നെഗറ്റീവായി.61,393 പേര് ചികിത്സയിലും 3,15,024 പേര് നിരീക്ഷണത്തിലുമുണ്ട്.