രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു

0

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,272 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 1,01,69,118 ആയി ഉയര്‍ന്നു.എന്നാല്‍ അതേസമയം രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം മൂന്നു ലക്ഷത്തിലും കുറവാണ് ഇപ്പോള്‍. 2,81,667 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,274 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്ത് പോയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 97,40,108 ആയി ഉയര്‍ന്നിട്ടുണ്ട്.ഇന്നലെ മാത്രം 251 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,47,343 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 25 വരെ 16,71,59,289 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 8,53,527 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിക്കുകയുണ്ടായി.

You might also like

Leave A Reply

Your email address will not be published.