ബ്രിട്ടണില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ സൗദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

0

സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചു. വിദേശത്തേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും, കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.ചില രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യവും, സുരക്ഷയും കണക്കിലെടുത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് സൗദി അറേബ്യ പ്രസ്താവനയില്‍ അറിയിച്ചത്. വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള ചരക്കുനിരോധനത്തെയും വിലക്ക് ബാധിക്കില്ല.ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തും ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തര യോഗം ചേരും.ബ്രിട്ടണില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസ്. ബ്രി​ട്ട​ണി​ല്‍​ ​ല​ണ്ട​നി​ലും​ ​വ​ട​ക്ക്കി​ഴ​ക്ക​ന്‍​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​​ ​ബോ​റി​സ് ​ജോ​ണ്‍​സ​ന്‍​ ​ലോ​ക്ക്ഡൗ​ണ്‍​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ല​ണ്ട​നി​ലെ​ ​ഹോ​ട്ട്സ്പോ​ട്ട് ​മേ​ഖ​ല​ക​ളി​ല്‍​ ​ട​യ​ര്‍​ 4​ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ ​ഇ​ന്ന​ലെ​ ​മു​ത​ല്‍​ ​നി​ല​വി​ല്‍​ ​വ​ന്നു.​ ​ജ​ന​ങ്ങ​ളോ​ട് ​യാ​ത്ര​ക​ള്‍​ ​ഒ​ഴി​വാ​ക്കാ​നും​ ​നി​ര്‍​ദ്ദേ​ശി​ച്ചു.​

You might also like

Leave A Reply

Your email address will not be published.