ഇപ്പോള്‍ ഗംഭീര ഫോമിലാണ് കെയ്ന്‍ കളിക്കുന്നത്. കെയ്ന്‍ ഇംഗ്ലണ്ട് സ്വദേശി ആണെങ്കിലും ഇംഗ്ലണ്ടിന്റെ ശൈലിയില്‍ കളിക്കാത്ത ഒരേയിരു സ്ട്രൈക്കറാണ് കെയ്ന്‍ എന്ന് വിയേരി പറഞ്ഞു. കെയ്നിന്റെ ക്രിയേറ്റിവിറ്റിയും അദ്ദേഹം മത്സരത്തെ കാണുന്ന രീതിയും വ്യത്യസ്തമാണ്. വിയേരി പറയുന്നു.ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരമാണ് കെയ്ന്‍. അലന്‍ ഷിയററാണ് ഇംഗ്ലണ്ട് കണ്ട ഏറ്റവും കരുത്തനായ സ്ട്രൈക്കര്‍ എന്നാണ് എല്ലാവരും പറയാറ്. അത് താനും അംഗീകരിക്കാം. പക്ഷെ കെയ്ന്‍ ആണ് സമ്ബൂര്‍ണ്ണ സ്ട്രൈക്കര്‍. വിയേരി പറയുന്നു.