വോട്ട് തേടുമ്ബോള്‍ കൊവിഡിനെ മറക്കരുത്

0

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടിപ്പോകുമ്ബോള്‍ കോവിഡ്-19നെ മറക്കരുത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

· ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ച് പേര്‍ മാത്രമേ അനുഗമിക്കാവൂ.

· കോവിഡിന്റെ പശ്ചാത്തലത്തില്‍ ജാഥ, ആള്‍ക്കൂട്ടം തുടങ്ങിയവ ഒഴിവാക്കണം.

· പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുമ്ബോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.

· പൊതുയോഗങ്ങള്‍ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി നേടണം.

· റോഡ്ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കാം.

· സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കി സ്വീകരണം നല്‍കരുത്.

· ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന ക്വാറന്റൈന്‍ നിര്‍ദേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുകയും വേണം.

· പരിശോധനാ ഫലം നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ.

· വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാര്‍ത്ഥികളുടെയും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്ളക്സ് പാടില്ല

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റ്ക്, ഫ്ളക്സ് എന്നിവ ഉപയോഗിക്കാന്‍ അനുമതിയില്ല. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫ്ളക്സ് എന്നിവ ഒഴിവാക്കിയുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ബാധ്യസ്ഥരാണ്. പോസ്റ്ററുകളും ലഘുലേഖകളും പ്രസാധകന്റെയും അച്ചടി സ്ഥാപനത്തിന്റെയും പേര് വിലാസം അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ ഉള്‍കൊള്ളിച്ച്‌ മാത്രമേ അച്ചടിക്കാവൂ. ഇതിന്റെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കേണ്ടതാണ്.

You might also like

Leave A Reply

Your email address will not be published.