യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ 300 ഇലക്​ടറല്‍ വോട്ടുകള്‍ നേടി വിജയിക്കുമെന്ന്​ ഡെമോ​ക്രാറ്റിക്​ സ്​ഥാനാര്‍ഥി ജോ ബൈഡന്‍

0

ഡെമോക്രാറ്റിക്​ പ്രവര്‍ത്തകരോട്​ ശാന്തമായി ഇരിക്കാന്‍ ജോ ബൈഡന്‍ വീണ്ടും അഭ്യര്‍ഥിക്കുകയും ചെയ്​തു.അമേരിക്കയില്‍ ​ മുഴുവന്‍ നന്നായി പ്രവര്‍ത്തിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയം ഉറപ്പായതോടെ ജോ ബൈഡന്‍ അനുകൂലികള്‍ ആഹ്ലാദ പ്രകടനവുമായി തെരുവുകള്‍ കീഴടക്കിയിരുന്നു. വിജയം അവകാശപ്പെട്ട്​ റിപ്പബ്ലിക്കന്‍ സ്​ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപ്​ അനുകൂലികളും തെരുവിലിറങ്ങി.നാല്​ സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ ഫലമാണ്​ അറിയാനുള്ളത്​. പെന്‍സില്‍വേനിയ, അര​ിസോണ, നൊവാഡ, ജോര്‍ജിയ എന്നിവിടങ്ങളിലെ വോ​ട്ടെണ്ണലാണ്​ പുരോഗമിക്കുന്നത്​. 20 ഇലക്​ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ ബൈഡന്‍ വിജയം ഉറപ്പിച്ചാല്‍ ബൈഡന്‍ പ്രസിഡന്‍റ്​ പദത്തിലെത്തും.

You might also like

Leave A Reply

Your email address will not be published.