മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ബയോപിക്കില്‍ നായകനായി നടന് ഡ്രേക് അഭിനയിക്കും
ഗ്രാമി അവാര്‍ഡ് ജേതാവായ ഡ്രേക്കിന് സിനിമയില്‍ അഭിനയിക്കാന്‍ ഒബാമ അനുമതി നല്കി. തന്നെ പകര്‍ന്നാടാന്‍ ഡ്രേക്കിന് കഴിയുമെന്നും അഭിനയ മികവുള്ള നടനാണ് അദ്ദേഹമെന്നും ഒരു അഭിമുഖത്തില്‍ ഒബാമ പറഞ്ഞു.ഭാവിയില്‍ തെന്റ ജീവചരിത്രം വെള്ളിത്തിരയില്‍ എത്തിയാല്‍, ഡ്രേക്ക് അതില്‍ അഭിനയിക്കാന്‍ തയാറാണെങ്കിലും അത് യാഥാര്‍ഥ്യമാവും. തെന്റ മക്കളും അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്- ഒബാമ പറഞ്ഞു. 2001ല്‍ പുറത്തിറങ്ങിയ ‘ഡെഗ്രാസി: ദി നെക്സ്റ്റ് ജനറേഷന്’ ഡ്രാമയിലൂടെയാണ് ഡ്രേക്ക് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.