ഭിന്നശേഷി കുട്ടികളില്‍ ആഘാതം സൃഷ്​ടിച്ച്‌​ കോവിഡ്​കാലം

0

കുവൈത്ത്​ സിറ്റി: സ്​പെഷല്‍ സ്​കൂളുകളില്‍ പരിശീലനം സിദ്ധിച്ച അധ്യാപകരും തെറപ്പിസ്​റ്റുകളും നല്‍കിയിരുന്ന പരിചരണം കിട്ടാതായതോടെ കുട്ടികളുടെ പെരുമാറ്റത്തില്‍ വരുന്ന മാറ്റം കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് മാതാപിതാക്കള്‍. നേരത്തെ സ്​കൂളില്‍നിന്ന്​ സ്വന്തമാക്കിയ പല കഴിവുകളും ഇൗ കുട്ടികള്‍ക്ക്​ നഷ്​ടമായി. മുടങ്ങിയ സ്​പീച്ച്‌​ തെറപ്പി ആദ്യം മുതല്‍ ആരംഭിക്കേണ്ട സ്ഥിതിയാണ്​.സംസാര വൈകല്യം മുതല്‍ ഒാട്ടിസം വരെ പലവിധ അവസ്ഥയിലുള്ള ഭിന്നശേഷിക്കാരു​ണ്ട്​. പ്രത്യേക പരിശീലനവും ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള കളികളും ഇവരില്‍ മിനിമം ശേഷി വളര്‍ത്തിയെടുക്കാന്‍ സഹായിക്കാറുണ്ട്​. സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശേഷി സ്​പെഷല്‍ സ്​കൂളിലെ പരിശീലനം വഴി ലഭിക്കുന്നു. എന്നാല്‍, ഇപ്പോള്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്​.എന്തുകൊണ്ട്​ സ്​കൂളിലും പുറത്തും പോവാന്‍ കഴിയുന്നില്ല എന്ന്​ ഇൗ കുട്ടികള്‍ക്ക്​ മനസ്സിലായിട്ടില്ല. ഹൈപ്പര്‍ ആക്​ടിവ്​ പോലെയുള്ള പ്രത്യേക സ്വഭാവങ്ങള്‍ ഇവര്‍ കാണിക്കുന്നു.പലതരം ആക്​ടിവിറ്റികളിലൂടെയാണ്​ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്​ അത്യാവശ്യം വേണ്ട കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നത്​. മറ്റു കുട്ടികളുമായുള്ള സമ്ബര്‍ക്കം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്​. സാമൂഹിക അകലം പാലിക്കേണ്ട നിലവിലെ സാഹചര്യത്തില്‍ ഇവര്‍ മാനസികമായി ഒറ്റപ്പെടുന്നു.പരമാവധി കുട്ടികളോടൊപ്പം ചെലവഴിച്ച്‌​ ആഘാതം കുറക്കാന്‍ ശ്രമിക്കുന്നുണ്ട്​ രക്ഷിതാക്കള്‍. കോവിഡ് പ്രതിരോധ ജീവിതശൈലിയുമായി ഒത്തുപോകാനുള്ള പരീശീലനം സ്​കൂളുകള്‍ ഒാണ്‍ലൈനായി നല്‍കുന്നുണ്ട്​.രക്ഷിതാക്കളെ ഉദ്ദേശിച്ചുള്ളതാണ്​ ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍. മുഖാവരണം ധരിക്കാന്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ വിമുഖത കാണിക്കുന്നു. പല നിറത്തിലുള്ള മാസ്​ക്​ കാണിച്ചാണ്​ ഇവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്​.

You might also like

Leave A Reply

Your email address will not be published.