നാല് വര്‍ഷത്തിന് ശേഷം ടീമിനെ തങ്ങളുടെ രണ്ടാം വൈറ്റാലിറ്റി ബ്ലാസ്റ്റ് കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാനിയായിരുന്നു ബെന്‍ ഡക്കറ്റ്. 11 മത്സരങ്ങളില്‍ നിന്ന് 340 റണ്‍സാണ് താരം കഴിഞ്ഞ സീസണില്‍ നേടിയത്.സറേയ്ക്കെതിരെയുള്ള ഫൈനലില്‍ താരം അര്‍ദ്ധ ശതകവും നേടിയിരുന്നു. ബോബ് വില്ലിസ് ട്രോഫിയില്‍ താരം 394 റണ്‍സ് നേടുകയും ചെയ്തിരുന്നു. രണ്ട് ശതകങ്ങളും താരം ടൂര്‍ണ്ണമെന്റില്‍ നേടി. ഡക്കറ്റ് തന്റെ കരാര്‍ ദീര്‍ഘിപ്പിച്ചതില്‍ മുഖ്യ കോച്ച് പീറ്റര്‍ മൂര്‍സ് സന്തോഷം പ്രകടിപ്പിച്ചു.കഴിഞ്ഞ ഒരു വര്‍ഷമായി താരം വലിയ മികവ് പുലര്‍ത്തുകയാണെന്നും 2019ലെ മോശം സീസണിന് ശേഷം താരത്തിന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടതെന്നും പീറ്റര്‍ മൂര്‍സ്