ഡൊണാള്‍ഡ് ട്രംപ്, ജിമ്മി കാര്‍ട്ടറുടേയും ജോര്‍ജ്ജ് ബുഷിന്റേയും പിന്‍ഗാമി

0

പ്രസിഡന്റായിരിക്കെ മത്സരിച്ചു തോറ്റ വരാണിരുവരും. ജോര്‍ജ്ജ് ബുഷാണ് തോറ്റ അവസാനത്തെ പ്രസിഡന്റ്. 1992 ല്‍ ബില്‍ ക്ളിന്റനാണ് തോല്‍പിച്ചത്.1980 ല്‍ റോണാള്‍ഡ് റിഗനോടു പരാജയപ്പെടുമ്ബോള്‍ ജിമ്മി കാര്‍ട്ടറും പ്രസിഡന്റ് പദവിയില്‍ ഇരിക്കുകയായിരുന്നു. രണ്ടാം ഊഴത്തിനിറങ്ങിയ ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പിച്ചായിരുന്നു 1976ല്‍ കാര്‍ട്ടര്‍ പ്രസിഡന്റായത്. ഇവരുള്‍പ്പെടെ 14 പ്രസിഡന്റുമാരാണ് തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചത്.54 പ്രസിന്റുമാരില്‍ 21 പേര്‍ ഒന്നിലധികം തവണ അധികാരത്തിലെത്തി.ഡെമോക്രറ്റിക് പാര്‍്ട്ടിയുടെ ഫ്രാങ്ളിന്‍ റുസ് വെല്‍റ്റ് നാലുതവണ പ്രഡിഡന്റായി 1935 മുതല്‍ 1945 ല്‍ മരിക്കും വരെ. തിയോഡോര്‍ റൂസ് വെല്‍റ്റ് രണ്ടു തവണ പ്രസിഡന്റായിരുന്ന ശേഷം(1901-09) മൂന്നാം പ്രാവശ്യത്തിനായി 1912 ല്‍ മത്സരിച്ചെങ്കിലും തോറ്റു. പ്രസിഡന്റും മുന്‍ പ്രസിഡന്റും തോറ്റ മത്സരമായിരുന്നു അത്. റുസ് വെല്‍റ്റിനൊപ്പം രണ്ടാം ഊഴം തേടിയ നിലവിലെ പ്രസിഡന്റ് വില്യം ടാഫ്റ്റും തോറ്റു.പിന്നീട് രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്റ് ആകാന്‍ പാടില്ലന്ന തരത്തില്‍ നിയമ ഭേദഗതി വന്നു.

You might also like

Leave A Reply

Your email address will not be published.