എം.എ. യൂസഫലിതൻറെ മാതൃരാജ്യമായ ഇന്ത്യയ്ക്ക് പ്രത്യേകിച്ച് കേരള ജനതയ്ക്ക് ഉപകരി ക്കുന്ന നിരവധി കാര്യങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കളെ കൊണ്ട് ചെയ്യിപ്പിച്ചവ്യക്തി കൂടിയാണ്

0

എം.എ. യൂസഫലിതൻറെ മാതൃരാജ്യമായ ഇന്ത്യയ്ക്ക് പ്രത്യേകിച്ച് കേരള ജനതയ്ക്ക് ഉപകരി ക്കുന്ന നിരവധി കാര്യങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കളെ കൊണ്ട് ചെയ്യിപ്പിച്ചവ്യക്തി കൂടിയാണ്

എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി (ജനനം-15 നവംബർ 1955). തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക്‌ ഷോർ ആശുപത്രി ചെയർമാൻ,

സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു.

എം.എ യൂസഫലി: സംരംഭക വഴികളില്‍ വിജയമെഴുതിയ മനുഷ്യസ്നേഹി

അന്താരാഷ്ട്ര റീട്ടെയ്ല്‍ രംഗത്തെ അതികായന്‍, ലോകത്തെ നാനൂറ് ശതകോടീശ്വരന്‍മാരില്‍ ഒരാള്‍, ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി, പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍, 28 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്‍റെ അധിപന്‍, പ്രവാസി ബിസിനസ് രംഗത്തെ പ്രമുഖ നാമം എം കെ ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടര്‍…

ലോക വ്യവസായങ്ങളുടെ തലപ്പത്ത് എത്തിയ മുസലിയാം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ യൂസഫലി എന്ന എം.എ. യൂസഫലി വിജയപഥങ്ങളില്‍ യാത്ര തുടരുകയാണ്. കോടികളുടെ ബിസിനസ് കയ്യാളുമ്പോഴും ലാളിത്യവും എളിമയും കൊണ്ട് സാധാരണക്കാരക്കാര്‍ക്കു പോലും പ്രിയങ്കരനാണ് ബിസിനസ് ലോകത്തെ ഈ ആരാധ്യപുരുഷന്‍.ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കിയും ബിസിനസ് സംരംഭങ്ങള്‍ വളര്‍ത്തിയും ശ്രദ്ധേയനായ യൂസഫലി എന്ന മലയാളി വ്യവസായി പറയുന്നത്, എത്ര ചെറിയ തൊഴിലില്‍നിന്നും വന്‍കിട ബിസിനസ് കെട്ടിപ്പടുക്കാം എന്ന് തെളിയിക്കുന്ന ജീവിതകഥയാണ്.ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങിയതുമുതല്‍ കേരളത്തില്‍ നിക്ഷേപം നടത്തിയതുവരെ റിസ്കുകള്‍ ഏറ്റെടുക്കാന്‍ മടി കാണിച്ചില്ല എന്നതാണ് യൂസഫലിയുടെ വിജയരഹസ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വെല്ലുവിളികളെ നേരിട്ട് വിജയം കൊയ്തതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ വ്യവസായി.

തന്‍റെ വിജയത്തിനൊപ്പം നാടിന്‍റെ വികസനവും ഈ തൃശൂര്‍ക്കാരന്‍റെ സ്വപ്നമാണ്. റിസ്കാണ് ഇന്നും തന്‍റെ വിജയത്തിന് പിന്നിലെന്ന് യൂസഫലി അവകാശപ്പെടുന്നു.
അനാവശ്യമായ വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ തങ്ങളെ കാത്തിരിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം യുവതലമുറയെ ഓര്‍മ്മിപ്പിക്കുന്നു.രാഷ്ട്രത്തലവന്‍മാരും ബിസിനസ്സംരംഭകരും നാല്‍പ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാരും ‘യൂസഫ് ഭായ്’ എന്ന് വിളിക്കുന്ന ഇദ്ദേഹത്തിന്‍റെ വിജയകഥ വിദേശ മലയാളികള്‍ക്ക് മാത്രമല്ല സംരംഭകനായി വിജയിക്കണമെന്ന് ആഗ്രഹമുള്ള ആര്‍ക്കും മാതൃകയാക്കാവുന്നതാണ്.

തൃശൂര്‍ നാട്ടിക മുസലിയാം കുടുംബക്കാര്‍ പാരമ്പര്യമായി കച്ചവടക്കാരായിരുന്നു. അബ്ദുള്‍ ഖാദറിന്‍റെ മകന്‍ യൂസഫലിയും ആ വഴിതന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പിതാവായ എം.കെ അബ്ദുള്‍ ഖാദര്‍ ഹാജിയും അദ്ദേഹത്തിന്‍റെ പിതാവ് കുഞ്ഞഹമ്മു ഹാജിയും സഹോദരങ്ങളുമെല്ലാം ബിസിനസ് വഴികളിലായിരുന്നു. ഗുജറാത്ത് വരെ നീണ്ടിരുന്നു ഈ കൊച്ചു കുടുംബ ബിസിനസിന്‍റെ ശാഖകള്‍. പത്താം ക്ലാസ് കഴിഞ്ഞതോടെ പഠിക്കാനും ബിസിനസില്‍ സഹായിക്കാനുമായി യൂസഫലിയും ഗുജറാത്തിലേക്ക് തിരിച്ചു. കച്ചവടത്തില്‍ സഹായിക്കുന്നതോടൊപ്പം ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയും കരസ്ഥമാക്കി യൂസഫലി. എന്നാല്‍ അവസരങ്ങള്‍ യൂസഫലിയെ കാത്തിരുന്നത് അബുദബിയിലായിരുന്നു. പിതൃസഹോദരനായ എം. കെ അബ്ദുള്ള തുടങ്ങിയ എം.കെ സ്റ്റോറില്‍ ചേരാനായി ബോംബെയില്‍ നിന്ന് അബുദബിക്ക് യാത്ര തിരിക്കുമ്പോള്‍ ആരും കരുതിയില്ല അത് ചരിത്രം സൃഷ്ടിക്കുമെന്ന്. യൂസഫലിക്ക് അന്ന് വയസ് 18.

1973 ഡിസംബറിലായിരുന്നു അത്.കപ്പലില്‍ ദിവസങ്ങളോളം കഷ്ടപ്പെട്ട് കടലുകള്‍ താണ്ടി ദുബായിലെത്തിയപ്പോള്‍ പൊള്ളുന്ന മരുഭൂമിയാണ് കാത്തിരുന്നത്. വൈദ്യുതി, റോഡ്, കുടിവെള്ളം, സീവേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കാലം. മറ്റ് കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളാണ് എം.കെ സ്റ്റോഴ്സ് വിറ്റിരുന്നതില്‍ ഏറെയും. എങ്കില്‍ പിന്നെ ഇത് സ്വന്തമായി ഇറക്കുമതി ചെയ്തുകൂടേ എന്നായി യൂസഫലി.

അങ്ങനെ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ വരുത്തി ലോക്കല്‍ കച്ചവട സ്ഥാപനങ്ങളിലും മറ്റും വിതരണം ചെയ്തുതുടങ്ങി. കച്ചവടവഴികളില്‍ എപ്പോഴും പുതിയ സാധ്യതകള്‍ തേടിക്കൊണ്ടിരുന്നു അദ്ദേഹം.

1983ല്‍ ഹോങ്കോങും ഓസ്ട്രേലിയയും സന്ദര്‍ശിച്ച് സിംഗപ്പൂര്‍ വഴി തിരിച്ചുവരുമ്പോള്‍ അവിടത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ചതോടെയാണ് സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയം തനിക്കും സാധിക്കുമോ എന്ന ചിന്ത യൂസഫലിയുടെ മനസിലുടക്കിയത്.
സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സ്വപ്നത്തിനായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാവുന്ന സമയത്താണ് 1990ല്‍ ഗള്‍ഫ് യുദ്ധമെത്തിയത്. എന്നാല്‍ അദ്ദേഹം പിന്‍വാങ്ങിയില്ല. യുദ്ധം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കവെ അബുദബിയില്‍ എമിറേറ്റ്സ് ജനറല്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ യൂസഫലി തീരുമാനിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. എല്ലാ ബിസിനസ് നിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു ആ തീരുമാനം.യുദ്ധകാലത്ത് എല്ലാവരും ഗള്‍ഫിലെ ബിസിനസ് ഉപേക്ഷിക്കുമ്പോള്‍ വിദേശിയായ യൂസഫലി തുടങ്ങിയ വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ് വാര്‍ത്തകളില്‍ ഇടം നേടി. ലുലു ശൃംഖലയുടെ തുടക്കമായിരുന്നു അത്. തന്നെ വളര്‍ത്തിയ ഈ രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വിട്ടുപോകാന്‍ മനസ് അനുവദിക്കുന്നില്ല എന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.പ്രശ്നഘട്ടത്തിലും തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ തയ്യാറായ യൂസഫലിക്ക് അബുദബിയുടെ ഭരണകര്‍ത്താക്കളായ അല്‍ നഹ്യാന്‍ കുടുംബം നഗരമധ്യത്തില്‍ 28 ഏക്കര്‍ സ്ഥലം സ്വന്തമായി വീട് വയ്ക്കാന്‍ നല്‍കി.

ഇതോടൊപ്പം അനുവദിച്ച സ്ഥലത്താണ് 600 കോടി രൂപ മുടക്കി മുഷ്റിഫ് മാള്‍ യൂസഫലി നിര്‍മിച്ചത്. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റും ഡിപ്പാര്‍ട്മെന്‍റല്‍ സ്റ്റോറും ഹൈപ്പര്‍മാര്‍ക്കറ്റും കടന്ന് രാജ്യാന്തര ഷോപ്പിംഗ് അനുഭവവുമായി മാളുകള്‍ വരെ അദ്ദേഹത്തിന്‍റെ വ്യവസായ ശൃംഖല നീണ്ടു. റീട്ടെയില്‍ മേഖലയ്ക്കൊപ്പം മൊത്ത വ്യാപാരം, ഭക്ഷ്യസംസ്കരണം, കയറ്റുമതി-ഇറക്കുമതി, ഷിപ്പിംഗ്, ഐ ടി,

ഹോട്ടല്‍ തുടങ്ങിയ മേഖലകളിലും ഇന്ന് ലുലു ഗ്രൂപ്പിന്‍റെ നിറഞ്ഞ സാന്നിധ്യമുണ്ട്.ആഗോള കണ്‍സള്‍ട്ടി ഡെലോയ്റ്റിന്‍റെ കണക്ക് പ്രകാരം ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് റീട്ടെയ്ല്‍ ശൃംഖലകളിലൊന്നാണ് ലുലു. 30ഓളം രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 41,000 പേര്‍ ലുലു ഗ്രൂപ്പ് സംരംഭങ്ങളില്‍ ജോലി ചെയ്യുന്നു. ഇതില്‍ 25,000-ത്തിലേറെയും മലയാളികളാണ്. കമ്പനിയുടെ വരുമാനത്തിന്‍റെ 60 ശതമാനത്തിലേറെ വരുന്നത് റീട്ടെയ്ലില്‍ നിന്നുതന്നെ.2022 ആകുമ്പോഴേയ്ക്കും 10 ബില്യണ്‍ ഡോളര്‍ അതായത് 60,000 കോടി രൂപ സ്വന്തമാക്കാനാണ് യൂസഫലിയുടെയും കൂട്ടരുടെയും ശ്രമം.

കൂടുതല്‍ രാജ്യങ്ങളിലേക്ക് ലുലു ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ കാരണവും ഇതുതന്നെ. ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍… കൂടുതല്‍ രാജ്യങ്ങള്‍… എന്ന ചിന്തയാണ് ഈ ബിസിനസ് സമ്രാട്ടിനെ മുന്നോട്ട് നയിക്കുന്നത്.എന്തുകൊണ്ട് കേരളത്തില്‍ നിക്ഷേപിക്കുന്നില്ല എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയാണ് കൊച്ചിയിലെ ലുലു മാള്‍, തൃശൂരിലെ ലുലു കണ്‍വന്‍ഷന്‍ സെന്‍റര്‍, മാരിയറ്റ് ഹോട്ടല്‍ എന്നിവയെല്ലാം. ഹോട്ടല്‍ വ്യവസായരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് നെടുമ്പാശേരി അബാദ് ഹോട്ടലും ഏറ്റെടുത്തു.

കേരളത്തില്‍ ഇനിയും പുതിയ പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നു യൂസഫലി. ഗള്‍ഫിനൊപ്പം ഇന്ത്യയും മലേഷ്യയും ലുലുവിന്‍റെ പ്രധാന കേന്ദ്രങ്ങളാണിന്ന്.കേരളത്തിന്‍റെ വികസനപദ്ധതികളില്‍ യൂസഫലി വഹിക്കുന്ന പങ്കാണ് അദ്ദേഹത്തെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനാക്കുന്നത്. വന്‍തോതില്‍ വിദേശനിക്ഷേപം ആവശ്യമുള്ള വന്‍കിട പദ്ധതികള്‍ കേരളത്തിന് നഷ്ടമാകാതിരിക്കാന്‍ യൂസഫലി ശ്രദ്ധിക്കുന്നു.


കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളിലും ഓഹരിയുള്ള വ്യവസായിയാണ് യൂസഫലി. ഐ.ടി – ലോജിസ്റ്റിക്സ് മേഖലകളില്‍ കൂടുതലായി നിക്ഷേപം നടത്താനും പദ്ധതിയുണ്ട്. ബ്രിട്ടനിലെ ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ 700 കോടിയുടെ നിക്ഷേപത്തിന് തയാറെടുക്കുകയാണ് ലുലു ഗ്രൂപ്പ്. ബര്‍മ്മിംഗ്ഹാമില്‍ ഭക്ഷ്യ സംസ്ക്കരണ പ്ളാന്‍റ് സ്ഥാപിച്ച് 22 രാജ്യങ്ങളിലായുള്ള 154 ലുലു മാളുകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ ഇവിടെനിന്നും കയറ്റി അയയ്ക്കുകയാണ് ലക്ഷ്യമെന്നും യൂസഫലി വ്യക്തമാക്കി.

ഇന്ത്യയുടെ വ്യവസായ രംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ അദ്ദേഹത്തെ തേടിവന്നു., പത്മശ്രീയും. ഗള്‍ഫ് നാടുകളില്‍ നിന്ന് പത്മ പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയുമായ യൂസഫലി അബുദബി ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ആദ്യ ഏഷ്യക്കാരനുമാണ്.ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി എം.എ. യൂസഫലിയാണ്.

ആഗോള റാങ്കിങ്ങില്‍ 388-ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാം സ്ഥാനത്താണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഫോബ്സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്.ബിസിനസ് അവസരങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്, അവ കണ്ടെത്തുന്നതല്ല, നമുക്ക് ഏറ്റവും യോജിച്ചത് തിരഞ്ഞെടുക്കുന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറയും. അധികാരം സഹപ്രവര്‍ത്തകര്‍ക്ക് വിഭജിച്ചുനല്‍കി മാത്രമേ വിജയകരമായി ബിസിനസ് നടത്താന്‍ കഴിയൂവെന്ന് സഹപ്രവര്‍ത്തകരെ തനിക്കൊപ്പം പരിഗണിക്കുന്ന,

പരോപകാരിയും നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളിലിടം നേടിയ വ്യക്തിയുമായ ഈ മനുഷ്യസ്നേഹി പറയുന്നു.ചെറിയൊരു ഗ്രോസറി ഷോപ്പില്‍നിന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഷോപ്പിങ് മാളുകളിലേക്കും 45 വര്‍ഷം കൊണ്ട് ലുലു ഗ്രൂപ്പ് വളര്‍ന്നത് മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടാണെന്ന് യൂസഫലി എടുത്തുപറയും. ഏതൊരു വ്യക്തിക്കും സ്വപ്നം കാണാനാവുന്നതിലുമേറെ സമ്പത്തിനുടമയാണെങ്കിലും ബിസിനസില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും എളിമയും ലാളിത്യവുമാണ് അദ്ദേഹത്തിന്‍റെ മുഖമുദ്ര.സമ്പത്തുണ്ടാക്കുക എന്നതല്ല,

മറിച്ച് സ്വത്ത് നിലനിര്‍ത്താനാകുകയും സമൂഹത്തിന്‍റെ നന്‍മയ്ക്കായി അതിനെ വിനിയോഗിക്കാന്‍ സാധിക്കുകയും ചെയ്യുക എന്നതാണ് വിജയത്തിന്‍റെ അടയാളം. എങ്കില്‍ മാത്രമേ ജനഹൃദയങ്ങളില്‍ ഇടം നേടാനാകൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. രാഷ്ട്രീയ, മതഭേദങ്ങളില്ലാതെ എല്ലാ വ്യക്തികളെയും സഹോദരങ്ങളായി കാണാനാവുന്നതും അദ്ദേഹത്തിന്‍റെ മഹത്വം വര്‍ധിപ്പിക്കുന്നു.എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഭാര്യ സാബിറയുണ്ട്. മൂന്ന് പെണ്‍മക്കളും – ഷബീന, ഷഫീന, ഷിഫ. മരുമക്കളായ ഡോ. ഷംഷീര്‍, അദീബ് അഹമ്മദ്, ഷാരുണ്‍ എന്നിവര്‍ വ്യത്യസ്ത ബിസിനസുകളിലാണ്. ഒമ്പത് പേരക്കുട്ടികളുണ്ട് യൂസഫലിക്ക്.

ഔദ്യോഗിക സ്ഥാനങ്ങൾ

പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം
ഇന്ത്യൻ വികസന സമിതി രക്ഷാധികാരി
അബൂദാബി ചേംബർ ഓഫ് കൊമേഴ്സ്‌ ആൻഡ്‌ ഇൻഡസ്ട്രി ഡയറക്ടർ ബോർഡ്‌ അംഗം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ,
നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം
എയർ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ
വിദേശ ഇന്ത്യക്കാർക്കായുള്ള ഇന്ത്യ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ അംഗം – 3 ജനുവരി 2015 മുതൽ – രണ്ട് വർഷത്തേക്കാണ് നിയമനം.

അവാർഡുകൾ

പത്മശ്രീ പുരസ്കാരം – 2008
പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം -2005

ബിസിനസ് സ്ഥാപനങ്ങൾ

ലുലു മാൾ, കൊച്ചി
ലുലു ഹൈപ്പർമാർക്കറ്റ്
ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, തൃശ്ശൂർ
കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന്‌ ബിസിനസ്‌ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്‌.. കേരളത്തിലെ ഏറ്റവും കൂടുതൽ ആസ്തി ഉള്ള വ്യക്തി ആയി വർഷങ്ങളായി തുടരുന്നു

You might also like

Leave A Reply

Your email address will not be published.