ആഴ്സണല്‍ ടീമില്‍ ഇപ്പോള്‍ ഒബ്മയെങ് നേരിടുന്ന പ്രശനങ്ങള്‍ തീര്‍ത്തൂം നിര്‍ഭാഗ്യകരം ആണെന്നും അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ആരുമിലാത്ത അവസ്ഥ അവര്‍ നേരിടുകയാണ് എന്നും ഇയാന്‍ റൈറ്റ് വെളിപ്പെടുത്തി
ഗോള്‍ പോസ്റ്റിന് മുന്നില്‍ എത്തുമ്ബോള്‍ താരങ്ങള്‍ കളി മറക്കുകയാണെന്നും അവര്‍ ഇനിയും മെച്ചപ്പെടാന്‍ ഏറെ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.കഴിഞ്ഞ ദിവസം ഞാന്‍ കണ്ടത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗെയിമിന് മുമ്ബുള്ള ആഴ്സണലിന്റെ പരിശീലനം ആയിരുന്നു.ഒരു ഷൂട്ടിംഗ് സെഷന്‍ ഉണ്ടായിരുന്നു.പ്രധാന താരങ്ങള്‍ എല്ലാവരും തന്നെ ഷൂട്ടിങ്ങില്‍ പതറുന്നത് ഞാന്‍ കണ്ടു.ഞങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചെങ്കിലും ഇത് വലിയ പ്രശ്നം ആണ്.വളരെയധികം അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല, അതിനാലാണ് ഓബയോട് എനിക്ക് സഹതാപം തോന്നുന്നത്.’ഇയാന്‍ റൈറ്റ് ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി.Dailyhunt