വ്യാഴാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസംമുമ്ബ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്ന സ്വര്‍ണ വിലയിലാണ് ഇപ്പോള്‍ 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,426 രൂപ നിലവാരത്തിലാണ്. വിലയില്‍ 0.14ശതമാനമാണ് കുറവുണ്ടായത്.
കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവില 1,877.83 ഡോളര്‍ നിലവാരത്തിലെത്തി. ആറ് പ്രധാന കറന്‍സികളുടെ സൂചികയില്‍ ഡോളര്‍ കരുത്തുനേടിയതാണ് സ്വര്‍ണവിലയെ ബാധിച്ചത്.