ടെസ്​ലയെ ക്ഷണിച്ച്‌​ മഹാരാഷ്​ട്രയും കര്‍ണാടകയും

0

ട്വിറ്ററിലൂടെയാണ്​ ടെസ്​ലയെ സംസ്ഥാനത്തേക്ക്​ ക്ഷണിച്ച വിവരം താക്കറെ അറിയിച്ചത്​. ടെസ്​ല അധികൃതരുമായി വ്യവസായ മന്ത്രി സുഭാഷ്​ ദേശായിക്കൊപ്പം വിഡിയോ കോള്‍ നടത്താന്‍ സാധിച്ചുവെന്നും ആദിത്യ താക്കറെ പറഞ്ഞു.കഴിഞ്ഞ മാസമാണ്​ ഇന്ത്യയിലേക്കുള്ള വരവ്​ ടെസ്​ല സി.ഇ.ഒ ഇലോണ്‍ മസ്​ക്​ പ്രഖ്യാപിച്ചത്​. ട്വിറ്ററില്‍ ചോദ്യത്തിന്​ മറുപടിയായാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. ലോകത്ത്​ അതിവേഗം വളരുന്ന സമ്ബദ്​വ്യവസ്ഥയായ ഇന്ത്യയിലേക്ക്​ അടുത്ത വര്‍ഷം എത്തുമെന്നായിരുന്നു മസ്​കി​െന്‍റ പ്രസ്​താവന.അതേസമയം, ടെസ്​ല എത്തിക്കാന്‍ മഹാരാഷ്​ട്ര മാത്രമല്ല ശ്രമിക്കുന്നത്​. കമ്ബനിയുടെ നിര്‍മാണശാല സ്വന്തം സംസ്ഥാനത്ത്​ തുടങ്ങിപ്പിക്കാനുള്ള നീക്കങ്ങള്‍ കര്‍ണാടകയും ആരംഭിച്ചിട്ടുണ്ട്​. ടെസ്​ല അധികൃതരുമായി കര്‍ണാടകയും സംസാരിച്ചുവെന്നാണ്​ വിവരം. ലോക്​ഡൗണിന്​ ശേഷം പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാന്‍ വ്യവസായങ്ങള്‍ക്ക്​ ​പ്രോത്സാഹനം നല്‍കുന്ന നയമാണ്​ കര്‍ണാടക സ്വീകരിക്കുന്നത്​. ബംഗളൂരുവില്‍ ടെസ്​ലക്ക്​ ​ബാറ്ററി നിര്‍മാണശാലയുണ്ടെന്നതും കര്‍ണാടകക്ക്​ അനുകൂല ഘടകമാണ്​.

You might also like

Leave A Reply

Your email address will not be published.