ഗോള്‍ കീപ്പിംഗിലെ പ്രശ്നം പരിഹരിക്കാന്‍ ചെല്‍സി എത്തിച്ച പുതിയ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിക്ക് പരിക്ക്
ഇന്നലെ സെനഗലിനായി കളിക്കുന്നതിനിടയിലാണ് മെന്‍ഡിക്ക് പരിക്കേറ്റത്. തുടയെല്ലിന് പരിക്കേറ്റ മെന്‍ഡി ഇനി ബാക്കിയുള്ള സെനഗലിന്റെ മത്സരങ്ങളില്‍ കളിക്കില്ല. ഇന്നലെ മൊറോക്കോയെ ആയിരുന്നു സെനഗല്‍ സൗഹൃദ മത്സരത്തില്‍ നേരിട്ടത്. മെന്‍ഡി ഉടന്‍ തന്നെ ലണ്ടണിലേക്ക് തിരികെയെത്തും.താരത്തിന്റെ പരിക്ക് സാരമുള്ളത് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും മെന്‍ഡി പുറത്തിരിക്കും. സൗത്താമ്ബ്ടണ് എതിരായ ചെല്‍സിയുടെ മത്സരത്തില്‍ മെന്‍ഡി കളിക്കാന്‍ ഇതോടെ സാധ്യത കുറഞ്ഞു. മെന്‍ഡിയുടെ അഭാവത്തില്‍ കെപ വീണ്ടും ചെല്‍സിയുടെ ഗോള്‍ വലക്ക് മുന്നില്‍ എത്തും.