ഗാന്ധിജിയുടെ വാക്കുകള്‍ക്ക് ഏതു കാലത്തെക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയര്‍ത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിന് വഴികാട്ടിയായി മാറിയ മഹാനായകനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചതും പ്രചരിപ്പിച്ചതും. എല്ലാ മതങ്ങളേയും സമഭാവനയോടെ കണ്ട അദ്ദേഹം അതിനായി ജീവന്‍ തന്നെ ബലി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി ഹാരാര്‍പ്പണവും പുഷ്പാഞ്ജലിയും നടത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയവര്‍ പങ്കെടുത്തു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.