ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു

0

പുലര്‍ച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലെ ഫയറിങ് റേഞ്ചില്‍ നിന്നാണ് പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയത്.സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്ബുള്ള അവസാനവട്ട പരീക്ഷണമാണ് നടന്നത്. നാല് കിലോമീറ്റര്‍ പ്രഹരപരിധിയില്‍ കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണിത്. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ് നാഗ് മിസൈല്‍.ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യതയോടെ ആക്രമിച്ച്‌ തകര്‍ക്കാനുള്ള ശേഷിയുണ്ട്.

You might also like

Leave A Reply

Your email address will not be published.