ഇന്ത്യയില്‍ കോവിഡ് 19 കേസുകള്‍ 70 ലക്ഷത്തിനടുത്തെത്തി

0

69,79,423 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.07 ലക്ഷത്തിലേറെ പേര്‍ മരിച്ചു. 1,07,416 പേരാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. 1.54 ശതമാനമാണ് മരണനിരക്ക്. 60 ലക്ഷത്തിനടുത്ത് പേര്‍ക്ക് രോഗം ഭേദമായി. 59,88,822 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 85.81 ശതമാനമാണ് രോഗമുക്തി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറില്‍ 82,753 പേര്‍ കൂടി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറില്‍ 73,272 പുതിയ പോസിറ്റീവ് കേസുകളും 926 മരണവും റിപ്പോര്‍ട്ട് ചെയ്തു. 8 ലക്ഷത്തിലേറേ പേര്‍ ചികിത്സയില്‍ തുടരുന്നു. 8,83,185 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 12.65 ശതമാനമാണ് ആക്ടീവ് കേസുകള്‍. 11,64,018 സാമ്ബിളുകളാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ പരിശോധിച്ചത്. ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കേസുകളില്‍ ആന്ധപ്രദേശും മരണത്തില്‍ തമിഴ് നാടുമാണ് രണ്ടാമത്. തമിഴ് നാട്ടില്‍ മരണം പതിനായിരം കടന്നു.

മഹാരാഷ്ട്ര

കേസുകള്‍ – 15,06,018, മരണം – 39732

ആന്ധ്രപ്രദേശ്

കേസുകള്‍ – 7,44,864, മരണം – 6159

കര്‍ണാടക

കേസുകള്‍ – 6,90,269, മരണം – 9789

തമിഴ് നാട്

കേസുകള്‍ – 6,46,128, മരണം – 10,120

ഉത്തര്‍പ്രദേശില്‍ 6293 പേരും ഡല്‍ഹിയില്‍ 5692 പേരും പശ്ചിമ ബംഗാളില്‍ 5501 പേരും കോവിഡ് മൂലം മരിച്ചു. കേരളത്തില്‍ മരണം 955 ആയി. കോവിഡ് കേസുകളില്‍ ലോകത്ത് യുഎസ് കഴിഞ്ഞാല്‍ രണ്ടാമതും കോവിഡ് മരണത്തില്‍ യുഎസ്സും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാമതുമാണ് ഇന്ത്യ.

You might also like

Leave A Reply

Your email address will not be published.