308 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍ -കെ.ടി. ജലീല്‍

0

ഒ​ള​മ്ബ​ക്ക​ട​വ് പാ​ല​ത്തി​ന്​ 32 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.ത​വ​നൂ​ര്‍, കാ​ല​ടി, എ​ട​പ്പാ​ള്‍, വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​യു​ള്ള ഡാ​നി​ഡ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ട്രീ​റ്റ്മെന്‍റ്​ പ്ലാ​ന്‍​റും പ​മ്ബി​ങ്​ മെ​യ്നും നി​ര്‍​മാ​ണം ന​രി​പ്പ​റ​മ്ബി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​ന്​ 75 കോ​ടി​യാ​ണ്​ അ​നു​വ​ദി​ച്ച​ത്. പ​ടി​ഞ്ഞാ​റേ​ക്ക​ര-​ഉ​ണ്യാ​ല്‍ തീ​ര​ദേ​ശ റോ​ഡി​ന്​ 52.78 കോ​ടി രൂ​പ​ അ​നു​വ​ദി​ച്ചു. ത​വ​നൂ​ര്‍ ഗ​വ. കോ​ള​ജ്​ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നും മ​റ്റു അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ള്‍​ക്കും​ 11 കോ​ടി അ​നു​വ​ദി​ച്ചു. ഡി​സം​ബ​റി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ട​പ്പാ​ള്‍ ഫ്ല​ഡ്​​ലൈ​റ്റ് സ്​​റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​ന്​ 6.74 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. എ​ട​പ്പാ​ള്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ലാ​ണ്​ നി​ര്‍​മി​ക്കു​ന്ന​ത്.നി​ല​വി​ല്‍ 80 ശ​ത​മാ​നം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. വി​വി​ധ സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളു​ക​ളു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന്​ 19 കോ​ടി രൂ​പ​യാ​ണ്​ കി​ഫ്​​ബി അ​നു​വ​ദി​ച്ച​ത്. പു​റ​ത്തൂ​ര്‍ ജി.​എ​ച്ച്‌.​എ​സ്.​എ​സി​ന്​ അ​ഞ്ചു​കോ​ടി, എ​ട​പ്പാ​ള്‍ ജി.​എ​ച്ച്‌.​എ​സ്.​എ​സ്, ത​വ​നൂ​ര്‍ ജി.​എ​ച്ച്‌.​എ​സ്.​എ​സ്, കാ​ട​ഞ്ചേ​രി ജി.​എ​ച്ച്‌.​എ​സ്.​എ​സ്, പു​റ​ത്തൂ​ര്‍ ജി.​യു.​പി.​എ​സ്​ എ​ന്നി​വ​ക്ക്​ മൂ​ന്നു​കോ​ടി, ത​വ​നൂ​ര്‍ കെ.​എം.​ജി.​യു.​പി.​എ​സ്, ച​മ്ര​വ​ട്ടം ജി.​യു.​പി.​എ​സ്​ എ​ന്നി​വ​ക്ക്​ ഒ​രു​കോ​ടി വീ​ത​വും അ​നു​വ​ദി​ച്ചു.

എ​ട​പ്പാ​ള്‍ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ പ​രി​ഹാ​ര​മാ​യി മേ​ല്‍​പാ​ലം

കു​റ്റി​പ്പു​റം-​ചു​ണ്ട​ല്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ എ​ട​പ്പാ​ള്‍ ടൗ​ണി​ലാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ മേ​ല്‍​പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ എ​ട​പ്പാ​ള്‍ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ക്കും. 13.5 കോ​ടി​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്.

You might also like

Leave A Reply

Your email address will not be published.