ദോഹ: ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍ക്കുള്ള ഏറ്റവും പുതിയ ഇവാേല്വഷന് വിവരങ്ങള്‍ യോഗത്തില്‍ സ്വകാര്യ സ്കൂളുകളെ അധികൃതര്‍ ധരിപ്പിച്ചു.ദേശീയ സ്വത്വം ഉയര്‍ത്തിപ്പിടിക്കേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്തമാണെന്നും സ്കൂള്‍ ഇവാേല്വഷന് വകുപ്പ് അറിയിച്ചു. 2020-’21 അധ്യയന വര്‍ഷത്തെ സ്കൂള്‍ ഇവാേല്വഷന് നടപടികളില്‍ ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്കൂള്‍ ഇവാേല്വഷന് ഡിപ്പാര്‍ട്മെന്റ് മാനേജര്‍ മുന മുഹമ്മദ് അല്‍ കുവാരി, ൈപ്രവറ്റ് സ്കൂള്‍ സെക്ഷന്‍ മേധാവി നൂറ താഹിര്‍, ഇവാേല്വഷന് ആന്‍ഡ് അക്രഡിറ്റേഷന് കണ്‍സല്‍ട്ടന്റ് നിഹാദ് അഹ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെുത്തു.സ്കൂളുകളുടെ ദേശീയ അംഗീകാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സ്കൂളുകളുടെ നിര്‍ബന്ധിത ഇവാേല്വഷന് നടപടികളും സംബന്ധിച്ചും ദേശീയ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സ്കൂളുകളുടെ ഉത്തരവാദിത്തവും യോഗത്തില്‍ സംസാരിച്ചവര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങളും ഘടകങ്ങളും യോഗത്തില്‍ വിശദീകരിച്ചു. ഇവാേല്വഷന് നടപടികള്‍ സംബന്ധിച്ചും പുതിയ മിശ്രപാഠ്യ വ്യവസ്ഥയുമായും സ്കൂള്‍ അംഗീകാരവുമായി ബന്ധപ്പെട്ടും യോഗത്തില്‍ പങ്കെടുത്ത സ്കൂള്‍ പ്രതിനിധികള്‍ സംവദിച്ചു.