സ്മാര്‍ട്ട് സിറ്റി ഇന്‍ഡക്സിന്റെ ആഗോള റാങ്കിങ്ങില്‍ സൗദി അറേബ്യന്‍ തലസ്ഥാന നഗരമായ റിയാദിന്റെ റാങ്കുയര്‍ന്നു

0

ലോകത്തെ വിവിധ നഗരങ്ങളുടെ സൗകര്യങ്ങള്‍ പരിശോധിച്ച്‌ ഉന്നത ജീവിത നിലവാരമുള്ള നഗരമെന്ന് കണ്ടെത്തി റാങ്കിങ് നിശ്ചയിക്കുന്ന സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് തയ്യാറാക്കുന്ന സ്മാര്‍ട്ട് സിറ്റി ഇന്‍ഡക്സിന്റെ 2020ലെ പതിപ്പിലാണ് റിയാദ് പഴയ റാങ്കില്‍ നിന്ന് 18 സ്ഥാനങ്ങള്‍ മറികടന്ന് ഉയരത്തിലെത്തിയത്.109 നഗരങ്ങളുടെ പട്ടികയിലാണ് 530ാം സ്ഥാനത്തേക്ക് റിയാദിന്റെ റാങ്ക് ഉയര്‍ന്നത്. ഓരോ നഗരത്തിലെയും ജനങ്ങളുടെ ഇടയില്‍ ഓണ്‍ലൈനായി സര്‍വേ നടത്തി ആരോഗ്യം, സുരക്ഷ, ഗതാഗതം, തൊഴിലവസരങ്ങള്‍, ആക്ടിവിറ്റീസ്, ഭരണം എന്നീ വിഷയങ്ങളിലെ അവരുടെ സംതൃപ്തി ചോദിച്ചറിഞ്ഞാണ് സ്മാര്‍ട്ട് സിറ്റിയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. നഗരവാസികളുടെ സംതൃപ്തിയുടെ അടിസ്ഥാനത്തിലാണ് 109 നഗരങ്ങളില്‍ റിയാദ് 53-ാം സ്ഥാനത്തെത്തിയത്.അബൂദാബി 14 സ്ഥാനങ്ങളുയര്‍ന്ന് 42ാം റാങ്കിലും ദുബൈ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് 43ാം റാങ്കിലുമെത്തി. വടക്കേ ആഫ്രിക്കയിലും മധ്യപൂര്‍വേഷ്യയിലുമുള്ള നഗരങ്ങള്‍ക്കിടയില്‍ അബൂദാബി ഒന്നാം സ്ഥാനത്താണ് സ്മാര്‍ട്ട് സിറ്റി ഇന്‍ഡക്സില്‍.

You might also like

Leave A Reply

Your email address will not be published.