സു​ര​ക്ഷാ കാ​ര​ണ​ങ്ങളെ തുടര്‍ന്ന് 1000 ചൈ​നീ​സ് പൗ​ര​ന്‍​മാ​രു​ടെ വീ​സ​ക​ള്‍ അ​മേ​രി​ക്ക റദ്ദാക്കി

0

മേ​യ് 29-ന് ​പു​റ​ത്തു​വ​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണു ന​ട​പ​ടിയെന്ന് ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വ​ക്താ​വ് അ​റി​യി​ച്ചു.ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ബ​ന്ധ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും വീ​സ​ക​ള്‍ ത​ട​ഞ്ഞു​വ​യ്ക്കു​മെ​ന്ന് യു​എ​സ് ആ​ഭ്യ​ന്ത​ര​സു​ര​ക്ഷാ മേ​ധാ​വി ചാ​ഡ് വൂ​ള്‍​ഫ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കിയിരുന്നു. കോവിഡ് ഗ​വേ​ഷ​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​മേ​രി​ക്ക​ന്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.ഹോ​ങ്കോം​ഗി​ല്‍ ചൈ​ന ന​ട​ത്തി​യ അ​ടി​ച്ച​മ​ര്‍​ത്ത​ല്‍ ശ്ര​മ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് മേ​യ് 29-ന് ​പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ചൈ​ന​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

You might also like

Leave A Reply

Your email address will not be published.