ഇന്നലെ മാത്രം 1,045 പേരാണ് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്നലെയും ഇന്ത്യയാണ് മുന്നില്‍. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 37.69 ലക്ഷമായി. ഇതില്‍ 29 ലക്ഷം പേരും രോഗമുക്തി നേടി. നിലവില്‍ 8.01 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 66,333 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. മഹാരാഷ്ട്രയില്‍ എട്ട് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ രോഗബാധിതരുടെ എണ്ണം നാലരലക്ഷത്തിലേക്ക് അടുക്കുന്നു.
കേരളത്തില്‍ നിലവില്‍ 22,512 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 298 പേരാണ് മരിച്ചത്. 53,653 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് സെപ്റ്റംബറില്‍ രോഗവ്യാപനത്തിന്റെ തീവ്രത കൂടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. പ്രതിദിനം 10,000 മുതല്‍ 20,000 വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നും രോഗവ്യാപനം കൂടുമ്ബോള്‍ മരണവും കൂടുമെന്നും മന്ത്രി പറഞ്ഞിരുന്നു.സംസ്ഥാനത്ത് തുടര്‍ച്ചയായ അവധി ദിവസങ്ങളെ തുടര്‍ന്ന് കൊവിഡ് കേസുകളുടെ പരിശോധനകള്‍ കുറഞ്ഞിരിക്കുകയാണ്. ഓണത്തിന് മുമ്ബ് 35,000 മുതല്‍ 40,000 വരെ സാംപിളുകളായിരുന്നു സംസ്ഥാനത്ത് പ്രതിദിനം പരിശോധിച്ചിരുന്നത്. എന്നാല്‍ തിങ്കളും ചൊവ്വയും അടക്കമുളള ഓണദിവസങ്ങളില്‍ 20,000ത്തില്‍ താഴെ സാംപിളുകള്‍ മാത്രമാണ് പരിശോധിച്ചത്. ഞായറാഴ്ച 27,908, തിങ്കളാഴ്ച 18,027, ചൊവ്വാഴ്ച 14,137 എന്നിങ്ങനെയാണ് പരിശോധിച്ച സാംപിളുകളുടെ എണ്ണം. രണ്ടായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് തിങ്കളാഴ്ച 1,530 പേര്‍ക്കും ചൊവ്വാഴ്ച 1,140 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയുടെ എണ്ണം കുറഞ്ഞതാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് ഇത് വ്യക്തമാക്കുന്നത്.ലോകത്ത് ഇതുവരെ 2.58 കോടി ജനങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ രാജ്യങ്ങളിലായി 8.61 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 1.81 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 68.44 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് 2.60 ലക്ഷം പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ 78,169, അമേരിക്കയില്‍ 41,979, ബ്രസീലില്‍ 41,889 എന്നിങ്ങനെയാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 5,899 പേരാണ് ഇന്നലെ മരിച്ചത്. ആയിരത്തിലേറെ മരണങ്ങളാണ് അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങളില്‍ രേഖപ്പെടുത്തിയത്.