യു എ ഇയില്‍ നിന്ന് നയതന്ത്ര ബാഗേജിലൂടെ എത്തിച്ച 17, 000 കിലോ ഈന്തപ്പഴം വിതരണം ചെയ്തത് സംസ്ഥാനത്തെ സ്പെഷ്യല്‍സ്കൂളിലെയും മറ്റും കുട്ടികള്‍ക്ക്
യു എ ഇ പ്രസിഡന്റിന്റെ സമ്മാനമായി ഒരാള്‍ക്ക് 250ഗ്രാം എന്നകണക്കിന് 40,000കുട്ടികള്‍ക്കാണ് ഈന്തപ്പഴം നല്‍കിയത്. കുട്ടികള്‍ക്ക് കൈമാറാനായി കോണ്‍സുലേറ്റ് ഈന്തപ്പഴം സര്‍ക്കാരിനെ ഏല്‍പ്പിക്കുകയായിരുന്നു. കോണ്‍സുലേറ്റിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2017ലാണ് ഒരു കണ്ടെയ്നറില്‍ ഇത്രയും ഈന്തപ്പഴം എത്തിയത്.നടപടി വിദേശസഹായ നിയന്ത്രണ നിയമത്തിന്റെയും പ്രോട്ടോക്കോളിന്റെും ലംഘനമാണെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിനെതിരെ കേസെടുക്കും. ഇതിനൊപ്പം കോണ്‍സുലേറ്റിന്റെ ആവശ്യത്തിനെന്നുപറഞ്ഞ് കൊണ്ടുവന്ന ശേഷം മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതിലും കേസെടുക്കും. വെവ്വേറെ കേസുകളാവും എടുക്കുക. അന്വേഷിക്കാന്‍ രണ്ട് സംഘത്തെയും നിയോഗിക്കും.
ബംഗളൂരു വിമാനത്താവളം വഴി 2018ലും നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ എന്നപേരില്‍ ചിലപാക്കറ്റുകള്‍ എത്തിക്കുക്കുയും ഇത് സ്വപ്നയും സംഘവും ഏറ്റുവാങ്ങി റോഡുമാര്‍ഗം കേരളത്തിലെത്തിച്ചെന്നും വ്യക്തമായിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് കസ്റ്റംസിന് ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.