മെസ്സി സിറ്റിയുമായി കരാര്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്

0

ബാഴ്​സലോണ: പ്രീ-സീസണ്‍ പരിശീലന പരിപാടിക്കായി ബാഴ്‌സയിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച ലയണല്‍ മെസ്സി മാഞ്ചസ്​റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്​ബാള്‍ ഗ്രൂപ്പുമായി 700 മില്യണ്‍ യൂറോ കരാര്‍ അംഗീകരിച്ചതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച്​ വര്‍ഷത്തേക്കാണ്​ കരാര്‍.ഇതില്‍ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗി​െന്‍റ ഭാഗമായ ന്യൂയോര്‍ക്ക് സിറ്റി എഫ്‌.സിക്ക് വേണ്ടിയും അര്‍ജന്‍റീനന്‍ താരം കളിക്കണമെന്ന നിബന്ധനയും ഉള്‍പ്പെടുന്നുണ്ടെന്നാണ്​ വിവരം. ആദ്യ മൂന്ന്​ വര്‍ഷം ഇംഗ്ലണ്ടിലും ബാക്കി അമേരിക്കയിലുമായിരിക്കും കളിക്കുക. അബൂദബി ആസ്​ഥാനമായുള്ള സിറ്റി ഗ്രൂപ്പിന്​ കീഴിലെ ടീമുകളാണ്​ മാഞ്ചസ്​റ്റര്‍ സിറ്റിയും ന്യൂയോര്‍ക്ക്​ സിറ്റിയും.ലയണല്‍ മെസ്സിക്ക്​ ബാഴ്​സയില്‍ ഇനി നില്‍ക്കാനാവില്ലെന്ന്​ കഴിഞ്ഞദിവസം പിതാവ്​ ജോര്‍ജ്ജ്​ മെസ്സി അറിയിച്ചിരുന്നു. മകന്‍ ക്ലബ്​ വിടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ പിതാവും ഏജന്‍റും ബാഴ്​സലോണയിലുണ്ട്​. ക്ലബ്​ മാനേജ്​മെന്‍റുമായുള്ള ചര്‍ച്ചക്കായാണ്​ പിതാവെത്തിയത്​​.700 മില്യണ്‍ യൂറോ ലഭിച്ചാലേ താ​രത്തെ വിട്ടയക്കൂവെന്നായിരുന്നു​ ബാഴ്​സയുടെ നിലപാട്​. ജൂണ്‍ പത്തിനു മുമ്ബായിരുന്നു​ ട്രാന്‍സ്​ഫര്‍ എങ്കില്‍ ഇത്രയും തുക റിലീസ്​ ക്ലോസായി ​നല്‍കേണ്ടിയിരുന്നില്ല. മെസ്സി അവസാനമായി കരാര്‍ പുതുക്കിയപ്പോള്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ പത്തു കഴിഞ്ഞാല്‍ ബാഴ്​സക്ക്​ റിലീസ്​ ക്ലോസ്​ ആവശ്യപ്പെടാം​. എന്നാല്‍, കോവിഡ്​ കാരണം സീസണ്‍ നീണ്ടതിനാല്‍ റിലീസ്​ ക്ലോസ്​ ആവശ്യപ്പെടാന്‍ ക്ലബിനാവില്ലെന്നാണ്​ മെസ്സിയുടെ വക്കീല്‍ പറഞ്ഞിരുന്നത്​.

You might also like

Leave A Reply

Your email address will not be published.