ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ ‘ദൃശ്യം’ താരം

0

‘ദൃശ്യം’ എന്ന ചിത്രത്തിലെ കൗമാരക്കാരനായ വില്ലന്‍ വരുണിനെ അത്ര പെട്ടെന്ന് ആര്‍ക്കും മനസ്സിലാവില്ല. റോഷന്‍ ബഷീര്‍ എന്ന നടനായിരുന്നു ദൃശ്യത്തില്‍ വരുണായി എത്തിയത്. അടുത്തിടെയായിരുന്നു റോഷന്റെ വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയായ ഫര്‍സാനയാണ് റോഷന്റെ വധു. ഇപ്പോഴിതാ, ഫര്‍സാനയ്ക്ക് ഒപ്പമുള്ള ഹണിമൂണ്‍കാല ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് റോഷന്‍.

നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാള്‍’, ‘കുടുംബവിശേഷങ്ങള്‍’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് കലന്തന്‍ ബഷീര്‍. ഉപ്പയുടെ പാതയില്‍ അഭിനയത്തിലേക്ക് എത്തിയ റോഷന്റെ ആദ്യചിത്രം 2010 ല്‍ പുറത്തിറങ്ങിയ ‘പ്ലസ് ടു’ ആയിരുന്നു.ബാങ്കിംഗ് ഹവേഴ്സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈന്‍ എന്നീ ചിത്രങ്ങളിലും റോഷന്‍ വേഷമിട്ടു. എന്നാല്‍ ‘ദൃശ്യ’ത്തിലെ വരുണ്‍ എന്ന കഥാപാത്രമാണ് റോഷനെ ശ്രദ്ധേയനാക്കിയത്. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തില്‍ കമല്‍ഹാസനോടൊപ്പവും റോഷന്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളിലും റോഷന്‍ അഭിനയിച്ചു.

You might also like

Leave A Reply

Your email address will not be published.