ബില്‍ ഗേറ്റ്​സിന്‍െറ പിതാവും അഭിഭാഷകനുമായ വില്യം എച്ച്‌​. ഗേറ്റ്​സ് അന്തരിച്ചു

0

94 വയസായിരുന്നു. തിങ്കളാഴ്​ച സിയാറ്റിലിലെ ഹൂഡ്​ കനാലിലുള്ള വീട്ടിലായിരുന്നു അന്ത്യം.അല്‍ഷിമേഴ്​സ്​ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നുവെന്ന്​ കുടുംബം പ്രസ്​താവനയില്‍ പറഞ്ഞു.’എന്‍െറ പിതാവായിരുന്നു യഥാര്‍ഥ ബില്‍ ഗേറ്റ്​സ്​. ഞാന്‍ എന്താവണമെന്ന്​ ശ്രമിച്ചോ അതായിരുന്നു അദ്ദേഹം. ഓരോ ദിവസവും എനിക്ക്​ അദ്ദേഹത്തെ മിസ്​ ചെയ്യും’- ബില്‍ ഗേറ്റ്​സ്​ ട്വീറ്റ്​ ചെയ്​തു. അച്ഛന്‍െറ ജ്ഞാനം, ഔദാര്യം, സമാനുഭാവം, വിനയം എന്നിവ ലോകമെമ്ബാടുമുള്ള ആളുകളെ വളരെയധികം സ്വാധീനിച്ചതായി ബില്‍ ഗേറ്റ്​സ്​ പറഞ്ഞു.

1925 നവംബര്‍ 30ന്​ വാഷിങ്​ടണിലായിരുന്നു ബില്‍ ഗേറ്റ്​സ്​ സീനിയറിന്‍െറ ജനനം. ബില്‍ ഗേറ്റ്​സിന്‍െറ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്​ അടിത്തറ പാകിയത്​ പിതാവാണെന്ന്​ ബില്‍ ഗേറ്റ്​സ്​ ജൂനിയര്‍ ഓര്‍ത്തു. 1994ലാണ്​ ബില്‍ ഗേറ്റ്​സ്​ സീനിയറും മകനും മരുമകള്‍ മെലിന്‍ഡയും സംയുക്തമായാണ്​​ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്​ തുടക്കം കുറിച്ചത്​​.’പിതാവില്ലാതെ ബില്‍ ആന്‍ഡ്​ മെലിന്‍ഡ ഫൗണ്ടേഷന്‍ ഇന്ന​ത്തെ നിലയില്‍ എത്തില്ലായിരുന്നു. മറ്റൊരെക്കാളും ഉപരി അദ്ദേഹമാണ്​ ഫൗണ്ടേഷന്‍െറ മൂല്യങ്ങള്‍ രൂപപ്പെടുത്തി എടുത്തത്​. അന്തസ്സുള്ള വ്യക്തിയായിരുന്ന അദ്ദേഹം കപടമായ കാര്യങ്ങള്‍ എന്നും വെറുത്തിരുന്നു’- ബില്‍ ഗേറ്റ്​സ്​ പ്രസ്​താവനയില്‍ പറഞ്ഞു​. ക്രിസ്​റ്റ്യന്‍ ബ്ലേക്ക്​, എലിസബത്ത്​ മക്​ഫീ എന്നിവരാണ്​ മക്കള്‍. എട്ട്​ പേരക്കുട്ടികളുണ്ട്​.

You might also like

Leave A Reply

Your email address will not be published.