ഫലസ്തീന് വിഷയത്തില്‍ ഖത്തര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഉപ പ്രധാനമന്ത്രി
ഫലസ്തീന് ജനതക്ക് നല്കുന്ന പിന്തുണ തുടരുമെന്നും ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി വ്യക്തമാക്കി. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഫലസ്തീനിലെ ഫത്ഹ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ ജിബ്രീല്‍ റജൂബുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഉപ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഖത്തറും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പൊതുതാല്പര്യ വിഷയങ്ങളും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഫത്ഹും ഹമാസും തമ്മിലുള്ള ദേശീയ മഞ്ഞുരുക്ക ചര്‍ച്ചകള്‍ക്ക് ഖത്തറിെന്റ പൂര്‍ണ പിന്തുണയും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന് ആല്‍ഥാനി ഉറപ്പുനല്‍കി.മേഖലയുടെ സുരക്ഷയും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി അന്താരാഷ്ട്ര തീരുമാനങ്ങള്‍, അറബ് പീസ് ഇനിഷിയേറ്റിവ്, ദ്വിരാഷ്ട്ര സിദ്ധാന്തം എന്നിവ അടിസ് ഥാനമാക്കി ഫലസ്തീന് വിഷയത്തില്‍ പരിഹാരം കാണണമെന്നും വിദേശകാര്യമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചു.