ഫോബ്സ് മാസികയുടെ സമ്ബന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി

0

യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. സാമ്ബത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ് മെസ്സി ഒന്നാമതെത്തിയത്.പ്രതിഫലവും പരസ്യ വരുമാനവും ചേര്‍ത്ത് മെസ്സിയുടെ ഈ വര്‍ഷത്തെ സമ്ബാദ്യം 12.6 കോടി യുഎസ് ഡോളറാണ്, അതായത് ഏകദേശം 927 കോടി രൂപ. ഈ വര്‍ഷം റൊണാള്‍ഡോയുടെ വരുമാനം 11.7 യുഎസ് ഡോളറാണ് (860 കോടി രൂപ). ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറും കിലിയന്‍ എംബപെയുമാണ്‌ മൂന്നും നാലും സ്ഥാനങ്ങളില്‍.

സ്ഥാനം, താരം, പ്രതിഫലം, പരസ്യ വരുമാനം, വാര്‍ഷിക സമ്ബാദ്യം എന്ന ക്രമത്തില്‍:

1. ലയണല്‍ മെസ്സി – 677 കോടി – 250 കോടി – 927 കോടി
2. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 515 കോടി – 345 കോടി – 860 കോടി
3. നെയ്മര്‍ – 574 കോടി – 132 കോടി – 706 കോടി
4. കിലിയന്‍ എംബപെ – 206 കോടി – 103 കോടി – 309 കോടി
5. മുഹമ്മദ്‌ സലാ – 176 കോടി – 95 കോടി – 271 കോടി
6. പോള്‍ പോഗ്ബ – 206 കോടി – 44 കോടി – 250 കോടി
7. ആന്‍റോയ്ന്‍ ഗ്രീസ്മാന്‍ – 206 കോടി – 36 കോടി – 242 കോടി
8. ഗാരെത് ബെയ്ല്‍ – 169 കോടി – 44 കോടി – 213 കോടി
9. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി – 177 കോടി – 29 കോടി – 206 കോടി
10. ഡേവിഡ്‌ ഡി ഹിയ – 177 കോടി – 22 കോടി – 199 കോടി

You might also like

Leave A Reply

Your email address will not be published.