പ്രവാചകന്റെ പാത പിന്തുടർന്ന് സമൂഹ സമുദ്ധാരണത്തിനായി പണ്ഡിതൻമാർ തയ്യാറാവുക – ചേലക്കുളം അബുൽ ബുഷ്റ മൗലവി

0

തിരുവനന്തപുരം: പ്രവാചകന്റെ പാത പിന്തുടർന്ന് സമൂഹ സമുദ്ധാരണത്തിനായി പണ്ഡിതൻമാർ തയ്യാറാകണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം അബുൽ ബുഷ്റ കെ എച്ച് മുഹമ്മദ് മൗലവി പറഞ്ഞു.


പൂന്തുറ ജാമിഅ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജ് സനദ് ദാന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അവർക്ക് ആത്മ ധൈര്യം പകർന്ന് നല്കാൻ പ്രവാചകൻമാരുടെ അനന്തരാവകാശികളായ പണ്ഡിതൻമാർ തയ്യാറാകേണ്ടതുണ്ടെന്നും അതിനായി കർമ്മ രംഗത്തേക്ക് ഉറച്ച കാല് വെപ്പോടുകൂടിയും ഇറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പതിമൂന്ന് ആലിമീങ്ങൾ അൽ ഹാദി ബിരുദവും ഏഴ് ഹാഫിളീങ്ങൾ ഹിഫ്ളിന്റെ സനദും ഏറ്റുവാങ്ങി.
ജാമിഅ ഹിദായത്തുൽ ഇസ്ലാമിൽ അരനൂറ്റാണ്ട് കാലം നേതൃത്വം കൊടുത്ത ശൈഖുനാ പി.കെ കോയാ മൗലാനാ അവർകളെ അനുസ്മരിച്ച് കൊണ്ട് പൂന്തുറ മഹല്ലിന്റെയും ജനങ്ങളുടെയും അഭിവൃദിക്ക് വേണ്ടി ഉസ്താദ് നല്കിയ സംഭാവന ഈ അവസരത്തിൽ വിവരണാധീതമാണ്.

ഉസ്താദിന്റെ ശിക്ഷണത്തിൽ ജാമിഅയിൽ നിന്നും ബിരുദം നേടിയ ഉലമാക്കൾ സമുദായത്തിന്റെ വിവിധ മേഖലകളിൽ സേവനങ്ങൾ നടത്തികൊണ്ടിരിക്കുന്നു എന്നുള്ളത് വളരെ എടുത്തു പറയേണ്ടതാണ്.


സനദ് വാങ്ങിയവരെ അൽ ഹാദി അസോസിയേഷൻ പ്രത്യേക അനുമോദനം നല്കി ആദരിച്ചു.
ജാമിഅ പ്രിൻസിപ്പൽ കെ.കെ. സുലൈമാൻ മൗലവി ബാഖവി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രിൻസിപ്പൽ എസ്.അർഷദ് ഖാസിമി,സെയ്ദ് മുസ്തഫ ഹസ്രത്ത്,മാഹീൻ ഹസ്രത്ത്, ജാമിഅ സെക്രട്ടറി കെ.എം സ്വാലിഹ് ഹാജി, പൂന്തുറ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി വൈ.എം താജുദ്ദീൻ , അൽ ഹാദി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കരമന അഷ്റഫ് മൗലവി,ജനറൽ സെക്രട്ടറി കെ. കെ. സൈനുദ്ദീൻ ബാഖവി , ആബിദ് മൗലവി അൽ ഹാദി, പാനിപ്ര ഇബ്രാഹിം ബാഖവി, അബൂ റബീഅ് സ്വദഖത്തുല്ലാഹ് ബാഖവി, അഡ്വ: അബ്ദുസ്സലാം, പാച്ചല്ലൂർ ഇസ്മാഈൽ മൗലവി, അബൂ റയ്യാൻ ദാക്കിർ ഹുസൈൻ കൗസരി തുടങ്ങിയവർ പങ്കെടുത്തു.

                                                                                                                                                                                                                                                                                                                                                                                                                                                                                                                                              

You might also like

Leave A Reply

Your email address will not be published.