നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

0

നെയ്മറിന് വലിയ വിലക്ക് വരുമെന്ന് പ്രതീക്ഷിച്ചു എങ്കിലും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് വിലക്ക് ലഭിച്ചത്. നെയ്മറിന് പത്ത് മത്സരങ്ങള്‍ വരെ വിലക്ക് വന്നേക്കും എന്ന് ഫ്രാന്‍സില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന മാഴ്സെക്ക് എതിരായ മത്സരത്തില്‍ നെയ്മര്‍ മാഴ്സെ താരമായ‌ ആല്‍വാരോയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. ഈ ചുവപ്പ് കാര്‍ഡിന് ആണ് മൂന്ന് മത്സരങ്ങളിലെ വിലക്ക് ലഭിച്ചിരിക്കുന്നത്.നെയ്മര്‍ റെഡ് കാര്‍ഡിന് ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്ബോ റഫറിക്ക് എതിരെയും തിരിഞ്ഞതും ഇത് കൂടാതെ സാമൂഹിക മാധ്യമത്തില്‍ മോശം ഭാഷ ഉപയോഗിച്ച്‌ ആല്‍വാരോയെയും ഒപ്പം റഫറിയിങ്ങിനെയും നെയ്മര്‍ കുറ്റം പറഞ്ഞതും ഒന്നും നടപടിക്കായി പരിഗണിച്ചില്ല. എന്നാല്‍ ആല്‍വാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറിന്റെ ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്‌. നെയ്മറിന്റെ വംശീയാധിക്ഷേപ ആരോപണം വ്യാജം ആണെങ്കില്‍ താരത്തിനെതിരെ കൂടുതല്‍ നടപടി ഉണ്ടാകും.

You might also like

Leave A Reply

Your email address will not be published.