നടന്‍ സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെയും നാര്‍ക്കോട്ടിക്സ് ക്രൈം ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്തേക്കും

0

നടിയുടെ മാനേജര്‍ കരീഷ്മ പ്രകാശിനോടും ഇവര്‍ ജോലിചെയ്യുന്ന ടാലന്റ് മാനേജ്മെന്റ് ഏജന്സി ‘ക്വാന്’ന്റെ മേധാവി ദ്രുവ് ചിട്ഗോപേകറിനെയും ഹാജരാകാന്‍ എന്‍സിബി ആവശ്യപ്പെട്ടു.ദീപികയും കരീഷ്മയും തമ്മില്‍ കൈമാറിയ വാട്സാപ് സന്ദേശത്തില്‍ മയക്കുമരുന്ന് ആവശ്യപ്പെടുന്ന തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുശാന്തിന്റെ മാനേജരായ ശ്രുതി മോദി, മുന് ടാലന്റ് മാനേജരായ ജയ സാഹ എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു.കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് തുടങ്ങിയവരുടെ ജുഡീഷ്യള്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. റിയയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

You might also like

Leave A Reply

Your email address will not be published.