ധാരാവിയില്‍ വീണ്ടും കൊവിഡ് വ്യാപനം

0

നിയന്ത്രണവിധേയമാക്കി 55 ദിവസത്തിന് ശേഷം വെള്ളിയാഴ്ച 33 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു മാസമായി വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതോടെ ജൂണ്‍ അവസാനത്തോടെ രോഗബാധിതരുടെ എണ്ണം കുറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയതും വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതും രോഗബാധിതരുടെ എണ്ണം ഉയരാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യമായി രോഗം സ്ഥിരീകരിച്ച വ്യക്തി മരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ധാരാവിയില്‍ 124 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 2883 പേര്‍ക്ക് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചു. 270 മരണവും ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

You might also like

Leave A Reply

Your email address will not be published.