വാഹനത്തിന്റെ എന്‍ജിനിലോ ഷാസിയിലോ മാറ്റംവരുത്തി ഉപയോഗിച്ചാല്‍ 1000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയന്റും ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. ഒരു മാസത്തിനുശേഷം വാഹനം വിട്ടുകിട്ടണമെങ്കില്‍ 10,000 ദിര്‍ഹം നല്‍കണം.ഈ തുകയടച്ച് വാഹനം തിരിച്ചെടുക്കാന്‍ മൂന്നുമാസമാണ് സമയമനുവദിക്കുന്നത്. ഇക്കാലയളവില്‍ തിരിച്ചെടുക്കാത്ത വാഹനം ലേലത്തിന് വെക്കുമെന്നും പോലീസ് അറിയിച്ചു.രാജ്യത്ത് എന്‍ജിനിലും ടയറിലും ശബ്ദത്തിലും കാര്യമായമാറ്റങ്ങള്‍ അനധികൃതമായി വരുത്തി ഉപയോഗിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ശിക്ഷയും ബോധവത്കരണവും ശക്തമാക്കിയിരിക്കുകയാണ് അബുദാബി പോലീസ്.