താജ്മഹല്‍ ഇന്ന് തുറക്കുന്നു

0

കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആറ് മാസങ്ങള്‍ക്ക് ശേഷം‌ താജ്മഹല്‍ ഇന്നു മുതല്‍ തുറക്കുന്നു. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച്‌ 17നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചത്. ആഗ്ര കോട്ടയും ഇന്ന് തുറക്കും. ഉത്തര്‍പ്രദേശിന്റെ വരുമാനത്തില്‍ വലിയ പങ്കാണ് ഈ സ്മാരകങ്ങള്‍ വഹിക്കുന്നത്. ഒരു ദിവസം 5,000 സഞ്ചാരികളെ മാത്രമേ താജ്മഹലില്‍ അനുവദിക്കുകയുള്ളൂ. പകുതിപേര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്ബും ബാക്കിയുള്ളവര്‍ക്ക് അതിന് ശേഷവും താജ്മഹല്‍ സന്ദര്‍ശിക്കാം.മാസ്‌ക് നിര്‍ബന്ധമാണ്. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. പകരം ടിക്കറ്റുകള്‍ ഓണ്‍ലൈനായിട്ട് മാത്രമേ നല്‍കുകയുള്ളൂ. രോഗ ബാധിതരുടെ എണ്ണം രാജ്യത്ത് കുത്തനെ ഉയരുകയാണെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് 4 -മായി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനുള്ള നീക്കം അധികൃതര്‍ ആരംഭിച്ചത്.സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (ആഗ്ര സര്‍ക്കിള്‍) സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് വസന്ത് കുമാര്‍ സ്വാര്‍ങ്കര്‍ പറഞ്ഞു. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നീ വ്യവസ്ഥകളും സന്ദര്‍ശകര്‍ പാലിയ്ക്കണം.

You might also like

Leave A Reply

Your email address will not be published.