തസ്‌ക്കരവീരന് രണ്ടാം ഭാഗമൊരുങ്ങുന്നു

0

ചിത്രത്തില്‍ അറക്കളം ഭായി എന്ന കള്ളനായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ഇപ്പോഴിതാ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇരട്ട സംവിധായകരായ പ്രമോദ് പപ്പന്‍. പ്രമോദ് പപ്പനിലെ പ്രമോദ് ‘ദ ക്യു’വിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ചിത്രത്തിനായി ഡെന്നിസ് ജോസഫ് ആണ് തിരക്കഥയൊരുക്കുന്നതെന്നും കുറച്ചുകഴിഞ്ഞ് മമ്മൂട്ടിയെ നേരില്‍കണ്ട് ഇക്കാര്യം സംസാരിക്കണമെന്നാണ് കരുതുന്നതെന്നും പ്രമോദ് പറയുന്നു. മമ്മൂട്ടി തന്നെ നായകനായ മറ്റൊരു ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയവരാണ് പ്രമോദ് പപ്പന്‍. 2004ല്‍ പുറത്തെത്തിയ ‘വജ്രം’ ആയിരുന്നു ആ ചിത്രം.മമ്മൂട്ടി നായകനായ രണ്ട് സിനിമകള്‍ കൂടാതെ കലാഭവന്‍ മണി നായകനായ ബ്ലാക്ക് സ്റ്റാല്യണ്‍, റഹ്മാന്‍ നായകനായ മുസാഫിര്‍, കലാഭവന്‍ മണിയും റഹ്മാനും ഒരുമിച്ച എബ്രഹാം ആന്‍ഡ് ലിങ്കണ്‍, ഉണ്ണി മുകുന്ദന്‍ നായകനായ ബാങ്കോക്ക് സമ്മര്‍ എന്നിവയും ഈ സംവിധായകരുടേതായി പുറത്തെത്തിയിട്ടുണ്ട്. ‘പ്രമോദ് പാപ്പനിക് അപ്രോച്ച്‌’ എന്നാണ് സ്വന്തം സിനിമകളുടെ ശൈലിയെ ഈ സംവിധായകര്‍ വിശേഷിപ്പിക്കാറ്.നേരത്തെ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കലാഭൈരവന്‍ എന്ന ട്രിബ്യൂട്ട് വീഡിയോ ഇരുവരും ചേര്‍ന്ന് ഇറക്കിയിരുന്നു. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുള്ള ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഗാനം പുറത്ത് വിട്ടത്.

You might also like

Leave A Reply

Your email address will not be published.