ട്രാന്‍സ്​ഫര്‍ ​’യുദ്ധം​​’ പഴങ്കഥ

0

ബാഴ്​സലോണ: ക്ലബുമായി കൊമ്ബുകോര്‍ത്തതെല്ലാം മറന്ന്​ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്​സക്കായി വീണ്ടും ബൂട്ടുകെട്ടി. സന്നാഹ മത്സരത്തില്‍ ജിംനാസ്​റ്റിക്കിനെതിരെ 45 മിനിറ്റാണ്​ സൂപ്പര്‍ താരം കളിച്ചത്​.മത്സരത്തില്‍ 3-1ന്​ ബാഴ്​സലോണ ജയിക്കുകയും ചെയ്​തു. ഉസ്​മാനെ ഡെംബലെ, അ​േന്‍റായിന്‍ ഗ്രീസ്​മാന്‍, കുട്ടീന്യോ എന്നിവരാണ്​ ബാഴ്​സക്കായി സ്​കോര്‍ ചെയ്​തത്​.റോണാള്‍ഡ്​ കോമാന്‍െറ ആദ്യ ഇലവനില്‍ തന്നെ മെസ്സി ഇടം പിടിച്ചു. മെസ്സിക്കൊപ്പം മുന്നേറ്റത്തില്‍ ഉസ്​മാനെ ഡെംബലെയും അ​േന്‍റായിന്‍ ഗ്രീസ്​മാനുമുണ്ടായിരുന്നു. ആദ്യ പകുതിക്ക്​ ശേഷം അര്‍ജന്‍റീനന്‍ താരം കളം വിടുകയും ചെയ്​തു.ട്രാന്‍സ്​ഫര്‍ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച്‌​ ക്ലബില്‍ തന്നെ തുടരുകയാണെന്ന്​ മെസ്സി തീരുമാനിച്ചതിനുശേഷം ആദ്യ മത്സരമായിരുന്നു ഇത്​. ‘മനസില്ലാ മനസ്സോടെയാണ്’​ ബാഴ്​സക്കു വേണ്ടി താരം വീണ്ടും കളത്തിലിറങ്ങി​യത്​. ബാഴ്​സ​ വിട്ട്​ മാഞ്ചസ്​റ്റര്‍ സിറ്റിയിലേക്ക്​ മാറാനായിരുന്നു താരത്തിന്‍െറ തീരുമാനം. ട്രാസ്​ഫര്‍ ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും റിലീസ്​ ക്ലോസ്​ തുകയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളാണ്​ മെസ്സിയുടെ ക്ലബ്​ വിടുന്നതിനെ ബാധിച്ചത്​. വന്‍ തുക ത​ന്നാല്‍ മാത്രമെ മെസ്സിയെ വിട്ടു നല്‍കൂവെന്നായിരുന്നു ബാഴ്​സയുടെ നിലപാട്​.

You might also like

Leave A Reply

Your email address will not be published.