ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം

0

ശനിയാഴ്​ച രാവിലെ 8.14 ന്​ കസേനുമക്ക്​ 61 കിലോമീറ്റര്‍ അകലെ റിക്​ടര്‍ സ്​കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്​. ഭൂകമ്ബത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് 407 കിലോമീറ്റര്‍ വടക്കുകിഴക്ക് ആണ് ഭൂകമ്ബത്തി​െന്‍റ പ്രഭവകേന്ദ്രമെന്ന് ഏജന്‍സി അറിയിച്ചു. ഉപരിതലത്തില്‍ നിന്ന് 47 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്ബം ഉണ്ടായത്.നിലവില്‍ സുനാമി മുന്നറിയിപ്പ്​ നല്‍കിയിട്ടില്ല. തീരദേശത്ത്​ ഉയര്‍ന്ന തിരമാലക്ക്​ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്​. ഭൂചലനത്തില്‍ നാശനഷ്​ടമോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.

You might also like

Leave A Reply

Your email address will not be published.