കോ​വി​ഡ് രോഗ വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യ​തിനെ തുടര്‍ന്ന് ന്യൂ​സി​ല​ന്‍​ഡി​ല്‍ പ്രഖ്യാപിച്ചിരുന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു

0

പ്ര​സി​ഡ​ന്‍റ് ജ​സീ​ന്ത അ​ര്‍​ഡേ​ണാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നി​ല്ല. ഇതേ തുടര്‍ന്നാണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​ത്.

അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായിരുന്ന ഓ​ക്ല​ന്‍​ഡി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. വ​രും ദി​വ​സ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും ഓ​ക്ല​ന്‍​ഡി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക​യെ​ന്നാ​ണ് റിപ്പോര്‍ട്ട്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,815 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 25 പേ​രാണ് ഇ​വി​ടെ രോഗബാധയേറ്റ് മരിച്ചത്.

You might also like

Leave A Reply

Your email address will not be published.